Posts

Showing posts from August, 2021

മലമുകളിൽ എങ്ങനെ ഈ ബ്രഹ്മാണ്ഡവീട് പണിതു? വില കേട്ട് അമ്പരന്ന് ലോകം

Image
തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കാൻ സാധിക്കുന്ന ഒരിടം. സ്വപ്നസമാനമായ ശ്രദ്ധ ജീവിതം ആസ്വദിക്കാനുള്ള അവസരമാണ് ടെക്സസ്സിലെ ഓസ്റ്റിനിൽ മലമുകളിൽ നിർമ്മിച്ച ആഡംബര ബംഗ്ലാവ് തുറന്നു തരുന്നത്. ലേക്ക് ട്രാവിസിന് സമീപത്തായി നിർമ്മിച്ചിരിക്കുന്ന ഈ മനോഹരസൗധം 13 ഏക്കർ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മലമുകളിൽ ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ഭവനം നിർമ്മിക്കാൻ എന്തുമാത്രം മനുഷ്യഅധ്വാനം വേണ്ടിവന്നു കാണും എന്നോർത്തുനോക്കൂ? മലയുടെ മൂന്നിലൊന്ന് ഭാഗം ബംഗ്ലാവിന്റെ പ്രവർത്തനത്തിനായി നീക്കം ചെയ്യാൻ. 2006 ൽ നിർമ്മാണ നിർമാണപ്രവർത്തനങ്ങൾ 2010 ലാണ് പൂർത്തിയായത്. പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാനും അതോടൊപ്പം സ്വകാര്യത ഉറപ്പുവരുത്താനും സാധിക്കുന്നു എന്നതാണ് ഈ വീടിന്റെ പ്രധാനസവിശേഷത. 18000 ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ വിസ്തീർണ്ണം. ആറ് കിടപ്പുമുറികളും 13 ബാത്ത് റൂമുകളും ഇതിനുള്ളിലുണ്ട്.  കൊട്ടാരത്തിനു സമാനമായ സൗകര്യങ്ങളാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ മുറികളും സ്റ്റെയർകെയ്സുകളും ഷാൻലിയരും ഫർണിച്ചറുകളും...

വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Image
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി* _Published 06-08-2021 വെള്ളി_ കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാര്‍. വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.  വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.  വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്...

വെറും 11340 രൂപയ്ക്ക് 12 ദിവസം രാജ്യം ചുറ്റാം; അടിപൊളി ഒാഫറുമായി ഇന്ത്യന്‍ റെയില്‍വേ!

Image
കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനുള്ള നിരവധി ടൂര്‍ പ്രോഗ്രാമുകള്‍ ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഇടയ്ക്കിടെ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആവേശകരമായ പുതിയൊരു ഓഫര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് വെറും 11,340 രൂപ നിരക്കില്‍ 12 ദിവസം ഇന്ത്യ ചുറ്റാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് ആയിരം രൂപ പോലും ചെലവില്ലാതെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടുവരാം.  റെയില്‍വേയുടെ അഭിമാനമായ ഭാരത്‌ ദര്‍ശന്‍ സ്പെഷല്‍ ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. ടൂർ പാക്കേജ് ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 10 ന് അവസാനിക്കും. അധികച്ചെലവില്ലാതെ രാജ്യത്തെ എല്ലാ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കാനാവുന്ന ടൂര്‍പാക്കേജുകളാണ് ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിന്‍ ഒരുക്കുന്നത്. യാത്രയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍: ഹൈദരാബാദ് - അഹമ്മദാബാദ് - നിഷ്കലങ്ക് മഹാദേവ് കടൽ ക്ഷേത്രം - അമൃത്സർ - ജയ്പൂർ - സ്റ്റാച്യൂ ഓഫ് യൂണിറ്റി. മധുരയില്‍ നിന്നായിരിക്കും ട്രെയിന്‍ യാത്ര ആരംഭിക്കുക. ആഗസ്റ്റ്‌ 29- ന് രാവില...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കിൽ; റെക്കോർ‌ഡ് തകർത്ത് ഇന്ത്യ

Image
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമിച്ച് ഇന്ത്യ. എവറസ്റ്റ് ബേസ് ക്യാംപുകളേക്കാൾ ഉയരത്തിലാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ ഉംലിംഗ്‌ല പാസിൽ 52 കിലോമീറ്റർ നീളമുള്ള റോഡ് നിർമിച്ചിരിക്കുന്നത്. നേപ്പാളിലെ സൗത്ത് ബേസ് ക്യാംപ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാംപ് 16,900 അടി ഉയരത്തിലും. ഇതോടെ, ബൊളീവിയയിലെ അഗ്നിപർവതമായ ഉതുറുങ്കുവുമായി ബന്ധിപ്പിക്കുന്ന 18,953 അടി ഉയരമുള്ള റോഡിന്റെ റെക്കോർഡ് ഇന്ത്യ തകർത്തു. റോഡ് കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ലേയിൽനിന്ന് ചിസുമളെയേയും ഡെംചോക്കിനേയും റോഡ് ബന്ധിപ്പിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും. പുതിയ റോഡ് സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു കേന്ദ്ര സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലഡാക്കിലെ 17,600 അടി ഉയരമുള്ള ഖർദുങ് ലാ പാസ് റോ‍‍ഡും ലോകത്തിലെ ഏറ്റവും ഉയർന്ന റോഡുകളിൽ ഒന്നാണ്. English Summary: World's Highest Road Built In Eastern Ladakh, Beats Bolivi...