ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കിൽ; റെക്കോർ‌ഡ് തകർത്ത് ഇന്ത്യ


ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമിച്ച് ഇന്ത്യ. എവറസ്റ്റ് ബേസ് ക്യാംപുകളേക്കാൾ ഉയരത്തിലാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ ഉംലിംഗ്‌ല പാസിൽ 52 കിലോമീറ്റർ നീളമുള്ള റോഡ് നിർമിച്ചിരിക്കുന്നത്.

നേപ്പാളിലെ സൗത്ത് ബേസ് ക്യാംപ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാംപ് 16,900 അടി ഉയരത്തിലും. ഇതോടെ, ബൊളീവിയയിലെ അഗ്നിപർവതമായ ഉതുറുങ്കുവുമായി ബന്ധിപ്പിക്കുന്ന 18,953 അടി ഉയരമുള്ള റോഡിന്റെ റെക്കോർഡ് ഇന്ത്യ തകർത്തു. റോഡ് കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

ലേയിൽനിന്ന് ചിസുമളെയേയും ഡെംചോക്കിനേയും റോഡ് ബന്ധിപ്പിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും. പുതിയ റോഡ് സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു കേന്ദ്ര സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലഡാക്കിലെ 17,600 അടി ഉയരമുള്ള ഖർദുങ് ലാ പാസ് റോ‍‍ഡും ലോകത്തിലെ ഏറ്റവും ഉയർന്ന റോഡുകളിൽ ഒന്നാണ്.

English Summary: World's Highest Road Built In Eastern Ladakh, Beats Bolivia's Record

Comments

Popular posts from this blog

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്