Posts

Showing posts from May, 2022

For those who have a driving license in hand

Image
Here is an application for driving license users .This is an application called .parivahan .These applications can now be downloaded through Google Play .You can find all the information in this application .RC info as well as all the driving license info.  After downloading and logging in, open the mparivahan app .There you will find three options: Dashboard, RC Dashboard and DL Dashboard .If you want to know more about RC information then enter your information in the RC Dashboard option and click on the Search button. .  You will get all the details of the RC number you provided .Also the next option is the DL Dashboard .If you enter your license numbers in it you will get all the details in it as well .You can also visit the official site for more information like this . CLICK HERE  M PARIVAHAN APP DOWNLOAD FROM GOOGLE PLAY STORE: - CLICK HERE

നിങ്ങൾക്കുവന്ന ഇലക്ട്രിസിറ്റി ബിൽതുക ശരിയാണോയെന്ന് കാൽക്കുലേറ്റ് ചെയ്യാം...

Image
Download from Google Play Store :-  CLICK HERE KSEB OFFICIAL LINK:   CLICK HERE:-  

ഡ്രൈവിംഗ് ലൈസൻസ് കൈയ്യിൽ ഉള്ളവർക്കായി ഇതാ

Image
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്ലികേഷൻ പരിചയപ്പെടുത്തുന്നു .mparivahan എന്ന ആപ്ലികേഷൻ ആണ് ഇത് .ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് .RC വിവരങ്ങൾ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും . ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്യുക .അതിനു ശേഷം mparivahan എന്ന ആപ്ലികേഷൻ തുറക്കുക .അവിടെ നിങ്ങൾക്ക് ഡാഷ് ബോർഡ് ,RC ഡാഷ് ബോർഡ് കൂടാതെ DL ഡാഷ് ബോർഡ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .നിങ്ങൾക്ക് ഇപ്പോൾ RC വിവരങ്ങൾ ആണ് അറിയേണ്ടത് എങ്കിൽ അവിടെയുള്ള RC ഡാഷ് ബോർഡ് എന്ന ഓപ്‌ഷനിൽ നിങ്ങൾ വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടണിൽ അമർത്തുക . നിങ്ങൾക്ക് നിങ്ങൾ നൽകിയ RC നമ്പറിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ അടുത്ത ഓപ്‌ഷൻ ആണ് DL ഡാഷ് ബോർഡ് .നിങ്ങൾ അതിൽ നിങ്ങളുടെ ലൈസൻസ് നമ്പറുകൾ നൽകിയാൽ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും അതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആപ്ലികേഷൻ മാത്രമല്ല ഇത്തരത്തിൽ വിവരങ്ങൾ അറിയുന്നതിന്  ഒഫീഷ്യൽ സൈറ്റും സന്ദർശിക്കാവുന്...

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിലേയ്ക്ക് 20 കോടിയോളം രൂപയുടെ ഇടിവ് ഉണ്ടാകുമെന്ന് സൂചന

Image
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ കുറച്ചതോടെ, ഫലത്തില്‍ പിണറായി സര്‍ക്കാരിന് സംഭവിക്കാന്‍ പോകുന്നത് കോടികളുടെ നഷ്ടം. കേന്ദ്രം ഇന്ധന വില കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയുമാണ് കുറയുക. ഇതോടെ, സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. ഇന്ധന വില വര്‍ധിക്കുമ്പാള്‍ ആനുപാതികമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന തുകയിലാണ് കുറവ് വരുന്നത്. നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ച് രൂപയും നികുതി കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മാതൃകയില്‍ നികുതി ഇളവ് വരുത്തിയിരുന്നു. എന്നാല്‍ കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ധന വിലയില്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ കേരളത്തില്‍ ഇനിയും പെട്രോളിനും ഡീസലിനും വില കുറയും.

വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയർവേസ്; സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി

Image
ന്യഡൂൽഹി: ജെറ്റ് എയർവേയ്സിന് സർവീസ് പുനരാരംഭിക്കാൻ ഡിജിസിഎയുടെ അനുമതി. ജെറ്റ് എയർവേയ്സിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വൃത്തങ്ങൾ വ്യക്തമാക്കി. മൂന്ന് വർഷത്തിന് ശേഷമാണ് ജെറ്റ് എയർവേയ്സിന് സർവീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രിൽ 17 മുതൽ കമ്പനി സർവീസുകളൊന്നും നടത്തിയിരുന്നില്ല. എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി മേയ് അഞ്ചിന് ഹൈദരാബാദിൽ നിന്ന് ജെറ്റ് എയർവേയ്സ് പ്രത്യേകം സർവീസ് നടത്തിയിരുന്നു. ഈ മാസം ആദ്യം ജെറ്റ് എയർവേയ്സിന്റെ പുതിയ നടത്തിപ്പുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകിയിരുന്നു. ജലാൻ-കൽറോക്ക് എന്ന കൺസോഷ്യമാണ് ഇനി ജെറ്റ് എയർവേയ്സിനെ ഏറ്റെടുത്ത് നടത്തുക. നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയർവേയ്സ് മുൻപ് പ്രവർത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനി സർവീസ് അവസാനിപ്പിക്കുകയായിരുന്നു. 20,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.

പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; സംസ്ഥാനത്തെ പെട്രോൾ- ഡീസൽ വില കുറയ്‌ക്കണമെന്ന് കെ. സുരേന്ദ്രൻ

Image
തിരുവനന്തപുരം: കേന്ദ്രസർക്കാർ നികുതി കുറച്ചതിന് സമാനമായ രീതിയിൽ പെട്രോൾ- ഡീസൽ വില കുറയ്‌ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധനത്തിന് കൂടുതൽ നികുതി ഈടാക്കി സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വില കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവരുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്‌ക്കാൻ തയ്യാറാവണം. ജനദ്രോഹ നയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് – ടാക്‌സി ചാർജ് കുറയ്‌ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. വൈകീട്ടോടെയാണ് പെട്രോൾ ,ഡീസൽ വില കുത്തനെ കുറച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം പുറത്തുവന്നത്. കേന്ദ്ര നികുതി കുറച്ചതോടെ ഡൽഹി ,ഉത്തർപ...

നികുതി കുറച്ചു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Image
കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് ഇന്ന് കുറഞ്ഞത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപായും നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ രാവിലെ മുതല്‍ നിലവില്‍ വരും. ഇതോടൊപ്പം എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും. മാക്സിമം 12 സിലിണ്ടറിന് വരെ സബ്‌സിഡി ലഭിക്കും. രാജ്യത്തെ പണപെരുപ്പം രൂപക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

വിലക്കുറവ് നാളെ മുതൽ പ്രാബല്യത്തിൽ വരും...

Image
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്‌സിഡിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും. എക്‌സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. ഇതോടെ, ഒരു ലിറ്റർ പെട്രോൾ 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും എന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനങ്ങൾ കൂടി ഇന്ധന വില കുറയ്‌ക്കണം എന്ന് നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോൾ ചില സംസ്ഥാനങ്ങൾ അതിന് തയ്യാറായില്ലെന്നും ഇത്തവണയും അത് തുടരുന്ന സാഹചര്യം ഉണ്ടാവരുത് എന്നും ധനമന്ത്രി നിർദ്ദേശിച്ചു. ഇത് കൂടാതെ, പാചകവാതക സബ്‌സിഡിയും പുനഃസ്ഥാപിച്ചു. സിലിണ്ടറിന് 200 രൂപ വീതം സബ്‌സിഡി എന്ന നിലയിൽ 12 സിലിണ്ടറുകൾക്ക് സബ്‌സിഡി ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് സബ്‌സിഡി ...

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഒരു കാല്‍നട യാത്ര.. 280 ദിവസം വരുന്ന കാൽനടയാത്ര ജൂൺ രണ്ടിന് തുടങ്ങും.#shihabch #malappuram #mecca #hajj

Image
വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ വഴി തയ്യാറാക്കി.280 ദിവസം വരുന്ന കാൽനടയാത്ര ജൂൺ രണ്ടിന് തുടങ്ങും. ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. മുസ്ലീം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയിലേക്ക്  (Mecca) ഹജ്ജ് (Hajj) കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍റെ യാത്ര.  കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്.  ‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’- ശിഹാബ് പറഞ്ഞു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെയും കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമാ...

വിജയ് ബാബു ജോർജിയിലുണ്ട്. ഈ രാജ്യത്തിന്റെ ഈ പ്രേത്യേകതയാണ് ഇവിടേക്ക് കടക്കാൻ കാരണം.!

Image
നടി കേസ് കൊടുത്തതിന്റെ പിന്നാലെ ലൈവിൽ വന്ന് നടിയുടെ പേര് പറയുകയായിരുന്നു വിജയ് ബാബു ചെയ്തത്. എന്ത് പ്രശ്നമുണ്ടെങ്കിലും താൻ അത് നേരിട്ടു കൊള്ളാമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയ് ബാബു എവിടെയാണ് എന്ന് അറിയാൻ സാധിച്ചു ഇരിക്കുകയാണ്..വിജയ് ബാബു ജോർജിയിലേക്ക് കടന്നതായാണ് ഇപ്പോൾ സൂചനകൾ പറയുന്നത്. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ മാറാൻ ഉടമ്പടി ഇല്ലാത്ത ഒരു രാജ്യമാണ് ജോർജിയ ഇത് മനസ്സിലാക്കിയാണ് നടൻ അവിടേക്ക് കടന്നുവെന്ന് അറിയാൻ സാധിക്കുന്നത്. കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിൽ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ട്. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയ ജോർജിയയിൽ കടന്നതായാണ് വിവരം. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിൽ എത്തിക്കുവാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. ഇപ്പോൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നത് മെയ്‌ 24 നു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കുമെന്നും കമ്മീഷണർ പറയുന്നുണ്ട്.