ബഹിരാകാശത്തേക്ക് പോകണമെന്ന് ബെസോസ്, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു
സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശ യാത്ര നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. ബഹിരാകാശ ടൂറിസം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിെൻറ ആദ്യ പടിയായാണ് ന്യൂ ഷെപ്പേർഡ് എന്ന പേടകത്തിലെ യാത്രയെ ബെസോസ് കാണുന്നത്. ബഹിരാകാശത്തിെൻറ 'ശരിയായ അതിർത്തി' കടക്കുന്ന ആദ്യ ശതകോടീശ്വരൻ കൂടിയായ ബെസോസിെൻറ 2000ലെ ഒരു വിഡിയോ ഇപ്പോൾ വൈറലാണ്. മാധ്യമപ്രവർത്തകനായ ചാർലി റോസിന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ബെസോസ് നൽകിയ അഭിമുഖത്തിെൻറ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോയിൽ ബെസോസ് തെൻറ സ്വപ്നങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. അന്ന് ബഹിരാകാശ യാത്രയെന്ന തെൻറ സ്വപ്നത്തെ കുറിച്ച് അദ്ദേഹം പറയുേമ്പാൾ സദസ്സിൽ നിന്നും പൊട്ടിച്ചിരികളാണുയർന്നത്. 'ആമസോൺ സി.ഇ.ഒ ആയിരുന്നില്ലെങ്കിൽ താങ്കൾ എന്താകുമായിരുന്നു..? അല്ലെങ്കിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്..? എന്നായിരുന്നു അവതാരകെൻറ ചോദ്യം. 'ബഹിരാകാശ പര്യവേക്ഷണം ചെയ്യുന്നതിന് സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... - എന്ന...
Comments
Post a Comment