ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു


സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശ യാത്ര നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്​ ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ്​ ബെസോസ്. ബഹിരാകാശ ടൂറിസം എന്ന സ്വപ്​നം യാഥാർഥ്യമാക്കുന്നതി​െൻറ ആദ്യ പടിയായാണ്​ ന്യൂ ഷെപ്പേർഡ്​ എന്ന പേടകത്തിലെ യാത്രയെ ബെസോസ്​ കാണുന്നത്​. ബഹിരാകാശത്തി​െൻറ 'ശരിയായ അതിർത്തി' കടക്കുന്ന ആദ്യ ശതകോടീശ്വരൻ കൂടിയായ ബെസോസി​െൻറ 2000ലെ ഒരു വിഡിയോ ഇപ്പോൾ വൈറലാണ്​.

മാധ്യമപ്രവർത്തകനായ ചാർലി റോസിന് രണ്ട്​ പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ ബെസോസ്​​ നൽകിയ അഭിമുഖത്തി​െൻറ വിഡിയോയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. വിഡിയോയിൽ ബെസോസ്​ ത​െൻറ സ്വപ്​നങ്ങളെ കുറിച്ചാണ്​ വിശദീകരിക്കുന്നത്​​. അന്ന്​ ബഹിരാകാശ യാത്രയെന്ന ത​െൻറ സ്വപ്​നത്തെ കുറിച്ച്​ അദ്ദേഹം പറയു​േമ്പാൾ സദസ്സിൽ നിന്നും പൊട്ടിച്ചിരികളാണുയർന്നത്​.

'ആമസോൺ സി.ഇ.ഒ ആയിരുന്നില്ലെങ്കിൽ താങ്കൾ എന്താകുമായിരുന്നു..? അല്ലെങ്കിൽ എന്താണ്​​ ചെയ്യാൻ ആഗ്രഹിക്കുന്നത്​..? എന്നായിരുന്നു അവതാരക​െൻറ ചോദ്യം. 'ബഹിരാകാശ പര്യവേക്ഷണം ചെയ്യുന്നതിന്​ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... - എന്നായിരുന്നു ബെസോസി​െൻറ മറുപടി.. അത്​ എത്രത്തോളം അസംഭവ്യമാണെന്ന ബോധ്യമുള്ളതിനാൽ വലിയ ​പ്രതീക്ഷ വെക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്​.

ഞാൻ ഒരു റോക്കറ്റ്​ ഷിപ്പിൽ കയറി ബഹിരാകാശത്തേക്ക്​ പോകും... എന്നിട്ട്​, അവിടെ വെച്ച്​ കുറച്ചുകാര്യങ്ങൾ പരിശോധിക്കുകയും ചെയ്യും...' ബെസോസി​െൻറ ഇൗ വാക്കുകൾക്കാണ്​​ സദസ്സിൽ നിന്നും പൊട്ടിച്ചിരികളുയർന്നത്​. അഭിമുഖം ചെയ്​ത ചാർലി റോസിനും ചിരിയടക്കാൻ കഴിഞ്ഞില്ല. ''നിങ്ങൾ അതിനായി​ മനസുവെച്ചാൽ, ഒരു വഴി കണ്ടെത്താൻ കഴിഞ്ഞേക്കും... എന്നാൽ, ഡയറക്​ടർ ബോർഡും ഒാഹരിയുടമകളും ഇക്കാര്യത്തിൽ സന്തുഷ്ടരാവാൻ വഴിയില്ല..' -അദ്ദേഹം അഭിപ്രായപ്പെട്ടത്​ ഇങ്ങനെയായിരുന്നു.

എന്നാൽ, ബെസോസ്​ അതിന്​ നൽകിയ മറുപടി അദ്ദേഹത്തി​െൻറ ദീർഘദൃഷ്​ടിയെ വെളിവാക്കുന്നതായിരുന്നു.'അത്​ വളരെ ബുദ്ധിമുട്ട്​ തന്നെയാണ്​.. എങ്കിലും, അടുത്ത 20 വർഷക്കാലം കൊണ്ട്​ സാങ്കേതികവിദ്യയിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന്​ ആര്​ കണ്ടു... ഒരുപക്ഷേ അപ്പോഴേക്കും ഇത്തരം കാര്യങ്ങൾ എളുപ്പമാകും. " - അന്ന്​ ബെസോസ്​ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശം കീഴടക്കാൻ അദ്ദേഹത്തിന്​ സാധിച്ചു.

Comments

Popular posts from this blog

For those who have a driving license in hand

റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു