രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കോവിഡ് വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ജൂൺ അവസാനവും ജൂലൈ ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലൻസ് പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
79 ശതമാനം ആന്റിബോഡികളുമായി മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. 44.4 ശതമാനവുമായി കേരളം ഏറ്റവും പിന്നിലാണ്. അസമിൽ 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസി‌എം‌ആർ നടത്തിയ ദേശീയ സെറോ സർവേയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെയാണ് പുറത്ത് വിട്ടത്.

ദേശീയ തലത്തിൽ കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ഐസി‌എം‌ആർ ദേശീയ സെറോ സർവേ നടത്തിയത്. ഐ‌സി‌എം‌ആറുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തമായി പഠനങ്ങൾ നടത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

രാജസ്ഥാനിൽ 76.2 ശതമാനം, ബീഹാറിൽ 75.9 ശതമാനം, ഗുജറാത്തിൽ 75.3 ശതമാനം, ഛത്തീസ്ഗഡിൽ 74.6 ശതമാനം, ഉത്തരാഖണ്ഡിൽ 73.1 ശതമാനം, ഉത്തർപ്രദേശിൽ 71 ശതമാനം, ആന്ധ്രയിൽ 70.2 ശതമാനം, കർണാടകയിൽ 69.8 ശതമാനം, തമിഴ്‌നാട്ടിൽ 69.2 ശതമാനം , ഒഡീഷയിൽ 68.1 ശശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

Comments

Popular posts from this blog

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

For those who have a driving license in hand

റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു