173 കോടിയുടെ ലഹരി ഉത്പന്നങ്ങള്‍ ബുള്‍ഡോസര്‍ കയറ്റിയും തീവച്ചും നശിപ്പിച്ച് അസം മുഖ്യമന്ത്രി


ഗുവാഹാട്ടി: അധികാരമേറ്റത് മുതൽ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങൾക്ക് മുകളിലൂടെബുൾഡോസർ ഓടിച്ച് കയറ്റുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ശർമ. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രണ്ടിടങ്ങളിലായി മയക്ക് മരുന്നുകൾ കൂട്ടിയിട്ട് കത്തിച്ച അസം മുഖ്യമന്ത്രി നാഗോണിലാണ് ബുൾഡോസർഓടിച്ച് മദ്യകുപ്പികളക്കം നശിപ്പിച്ചത്. ഹിമന്ദ ബിശ്വ ശർമ അധികാരമേറ്റ്, കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമിൽ പിടികൂടിയത് 173 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ്. 900 ഓളം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1500 ഓളം പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാരേയും വിൽപനക്കാരേയും നേരിടാൻ പോലീസിന് സമ്പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നതെന്നാണ് അസം മുഖ്യന്ത്രി പറഞ്ഞത്. സമൂഹത്തിൽ മയക്കുമരുന്ന് ഇല്ലാതാക്കാൻ ഏതറ്റംവരേയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. The Last Rites of Drugs in Assam! In seized drugs disposal program at Hojai today, 353.62 grams heroin, 736.73 kg ganja and 45,843 tablets have been destroyed. MLAs @SibuMisra, @RKGhoshBJP, Sirajuddin Ajmal, Ex MLA Shiladitya Deb and @DGPAssamPolice were present. 1/3 pic.twitter.com/Kb8Da1e1XV — Himanta Biswa Sarma (@himantabiswa) July 18, 2021 #WATCH | Assam Chief Minister Himanta Biswa Sarma drives a bulldozer during a programme on Seized Drugs Disposal in Nagaon. pic.twitter.com/3iNc3Ud3BY — ANI (@ANI) July 18, 2021

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു