കാര്‍ഗില്‍ ദിനാഘോഷം; രാഷ്ട്രപതി ഈ മാസം 25ന് കാശ്മീരിലേക്ക്
ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതിരാംനാഥ്കോവിന്ദ് ജൂലൈ 25 മുതൽ 27വരെ ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കും. കാർഗിൽ യുദ്ധസ്മാരകവും അദ്ദേഹം സന്ദർശിക്കും.രാഷ്ട്രപതിയുടെ പരിപാടികൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2019ൽ മോശം കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതിയുടെ കാർഗിൽ യുദ്ധസ്മാരക സന്ദർശനം ഒഴിവാക്കിയിരുന്നു. ജൂലൈ 26നാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിന്റെ 22-ാം വാർഷികം. ഓപറേഷൻ വിജയ്ദൗത്യത്തിലൂടെയാണ് 1999ൽഇന്ത്യൻ സൈന്യം പാകിസ്താനെ കാർഗിൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്. 1999 മേയിൽ ആരംഭിച്ച യുദ്ധം അവസാനിച്ചത് ജൂലൈയിലായിരുന്നു.
Comments
Post a Comment