പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം ജോലി : 3,841 കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലേക്ക് മടങ്ങി, 30000 പേർ ഉടൻ വരും

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കൂടുതൽ സുരക്ഷിതരായതിനാൽ 3,841 കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി കശ്മീരിലേക്ക് മടങ്ങിയെത്തി. ഇവർ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം അവിടെ ജോലി ഏറ്റെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 1,997 പേർ 2021 ഏപ്രിലിൽ ഇതേ പാക്കേജിന് കീഴിലുള്ള ജോലികൾക്കായി, താഴ്വരയിലേക്ക് എത്തി. ജമ്മു കശ്മീരിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കേജിന് കീഴിൽ 30,000 കാശ്മീരി പണ്ഡിറ്റുകൾ 2021 ജനുവരിയിൽ അനുവദിച്ച രണ്ടായിരത്തോളം സർക്കാർ ജോലികൾക്കായി ഇതുവരെ അപേക്ഷ നൽകിയിട്ടുണ്ട്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിലേക്ക് മടങ്ങിവരുന്നതിനായി വേണ്ട സജീവ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് അറിയുന്നത്. ഏറ്റവും പുതിയ നീക്കത്തിൽ, സിൻഹയുടെ മാർഗനിർദേശപ്രകാരം ജമ്മു കശ്മീർ ഭരണകൂടം 5 ജില്ലകളിലായി 278 കനാൽ ഭൂമി പണ്ഡിറ്റുകൾക്ക് കൈമാറ്റം ചെയ്യാൻ അംഗീകാരം നൽകി. കൂടാതെ ഇവിടെ ഇവർക്ക് താമസത്തിനായി 2600 ഫ്ലാറ്റുകളും പണിയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത നിവാരണ പുനരധിവാസത്തിനും പുനർനിർമാണ വകുപ്പിനും 2015 ൽ ഭൂമി ദാനം ചെയ്തിരുന്നു. ആധുനികവും പുരോഗമനപരവും സമ്പന്നവുമായ ഒരു പ്രദേശം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജമ്മു കശ്മീരിനായി 80,000 കോടി രൂപയുടെ വികസന പാക്കേജ് ആണ് അനുവദിച്ചിരിക്കുന്നത്. 2022 ഓടെ താഴ്‌വരയിൽ കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കശ്മീരി പണ്ഡിറ്റുകളെയും പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാന്റെ പ്രതിജ്ഞ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന ജമ്മു കശ്മീർ ഭരണകൂടം, തിരികെ വരുന്ന കശ്മീരി പണ്ഡിറ്റുകൾക്കായി 920 കോടി രൂപ ചെലവിൽ 6000 ട്രാൻസിറ്റ് താമസസൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു.

തെക്കൻ കശ്മീരിലെ കുൽഗാമിൽ 208 ഉം മധ്യ കശ്മീരിലെ ബഡ്ഗാമിൽ 96 ഉം ഇതിൽ ഉൾപ്പെടുന്നു. ഗന്ധർബാൽ, ഷോപിയൻ, ബന്ദിപോര, വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ്വാര ജില്ലകളിൽ 1,200 ട്രാൻസിറ്റ് ഫ്ലാറ്റുകളുടെ മറ്റൊരു സെറ്റ് നിർമ്മിക്കുന്നുണ്ട്. ഷോപിയാനിലെ നിർമാണ പ്രവർത്തനങ്ങൾ 2022 മാർച്ചിലും വടക്കൻ കശ്മീരിലെ ബാരാമുള്ളയിലും ബണ്ടിപോറയിലും 2022 നവംബറിലും പൂർത്തിയാകും.

Comments

Popular posts from this blog

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്