75 രൂപയുടെ വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങളുമായി വൊഡാഫോൺ ഐഡിയ
കൊച്ചി: സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് നീക്കങ്ങള്‍ ആരംഭിച്ചതോടെ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളി സമൂഹം തങ്ങളുടെ നാടുകളില്‍ നിന്നു തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള മടക്ക യാത്രയും ആരംഭിച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കളില്‍ ഒരു വിഭാഗത്തിന് നിരവധി കാരണങ്ങളാല്‍ റീചാര്‍ജ് ചെയ്യുക അസാധ്യമായിരുന്നു. ഇങ്ങനെയുളള താഴ്ന്ന വരുമാന വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളെ വീണ്ടും കണക്ട് ചെയ്യുന്നതിനായി ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി, 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയും ലഭ്യമാക്കും. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.ഈ ഓഫറുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക
Comments
Post a Comment