ബഹിരാകാശയാത്ര വിജയകരം; തിരിച്ചെത്തിയതിനു പിന്നാലെ 750 കോടി രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് ബെസോസ്‌

അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതര പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിക്കാൻ മനുഷ്യസമൂഹത്തിന് നേതൃത്വവും കരുത്തും പകരുന്ന വ്യക്തിത്വങ്ങൾക്ക് 'കറേജ് ആൻഡ് സിവിലിറ്റി' അവാർഡ് (Courage and Civility Award) പ്രഖ്യാപിച്ച് ജെഫ് ബെസോസ്. തന്റെ ബഹിരാകാശ യാത്രയുടെ വിജയകരമായ പൂർത്തീകരണത്തെ രേഖപ്പെടുത്താനാണ് 100 മില്യൺ ഡോളറിന്റെ (ഏകദേശം 750 കോടി രൂപ) പുരസ്കാരം.

ബ്ലൂ ഒറിജിൻ കമ്പനിയുടെ വിജയകരമായ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബെസോസ് പുരസ്കാരം പ്രഖ്യാപിച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ വാൻ ജോൺസും സെലിബ്രിറ്റി ഷെഫ് ജോസ് ആൻഡ്രെസുമാണ് ആദ്യ പുരസ്കാര ജേതാക്കൾ. ഇരുവർക്കും 100 മില്യൺ ഡോളർ വീതം നൽകും.

വാൻ ജോൺസിനും ജോസ് ആൻഡ്രെസിനും തങ്ങളുടെ സമ്മാനത്തുക ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്യാമെന്നും ബെസോസ് വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടനയ്ക്കോ അല്ലെങ്കിൽ പലർക്കുമായി അവാർഡ് തുക വീതിച്ച് നൽകുകയോ ചെയ്യാമെന്ന് ബെസോസ് അറിയിച്ചു. വരുംകാലത്തും കറേജ് ആൻഡ് സിവിലിറ്റി അവാർഡ് നൽകുന്നത് തുടരുമെന്നും ബെസോസ് കൂട്ടിച്ചേർത്തു.

ജൂലായ് പതിനൊന്നിന് റിച്ചാർഡ് ബ്രാൻസൻ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെയായിരുന്നു ആമസോൺ സ്ഥാപകനായ ബെസോസിന്റെ യാത്ര. ബ്രാൻസൺ 89 കിലോമീറ്റർ ബഹിരാകാശ അതിർത്തി കടന്നപ്പോൾ ബെസോസും സംഘവും 100 കിലോമീറ്ററാണ് താണ്ടിയത്. ബ്രാൻസന്റേത് ആറംഘസംഘയാത്രയായിരുന്നു. മറ്റ് മൂന്ന് പേർക്കൊപ്പമായിരുന്നു ബെസോസിന്റെ യാത്ര.

ബഹിരാകാശ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായാണ് ഇരു ശതകോടീശ്വരൻമാരുടേയും യാത്ര. കോടികൾ ചെലവഴിച്ചുള്ള ഇവരുടെ യാത്രകൾ നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. ആ പണം ഭൂമിയിലെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഉപയോഗിക്കണമെന്നാണ് വിമർശകരുടെ അഭിപ്രായം.

വാൻ ജോൺസും ജോസ് ആൻഡ്രെസും

അൻപത്തിരണ്ടുകാരനായ ജോസ് ആൻഡ്രെസ് സ്പെയിൻ സ്വദേശിയും നിലവിൽ യുഎസ് പൗരനുമാണ്. സെലിബ്രിറ്റി ഷെഫും മനുഷ്യ സ്നേഹിയുമാണ് അദ്ദേഹം. യുഎസിലെ വിവിധയിടങ്ങളിൽ ആൻഡ്രെസിന്റെ ഉടമസ്ഥതയിൽ റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

Mathrubhumi
Top Stories|Trending|Specials|Videos| More

ബഹിരാകാശയാത്ര വിജയകരം; തിരിച്ചെത്തിയതിനു പിന്നാലെ 750 കോടി രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് ബെസോസ്‌
21 Jul 2021, 10:17 AM IST

Upon return from space Jeff Bezos announces $100 million 'Courage and Civility' award
ജെഫ് ബെസോസ് അവാര്‍ഡ് നേടിയ ജോസ് ആന്‍ഡ്രെസിനും വാന്‍ ജോണ്‍സിനും ഒപ്പം | Photo : AP  
അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതര പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിക്കാൻ മനുഷ്യസമൂഹത്തിന് നേതൃത്വവും കരുത്തും പകരുന്ന വ്യക്തിത്വങ്ങൾക്ക് 'കറേജ് ആൻഡ് സിവിലിറ്റി' അവാർഡ് (Courage and Civility Award) പ്രഖ്യാപിച്ച് ജെഫ് ബെസോസ്. തന്റെ ബഹിരാകാശ യാത്രയുടെ വിജയകരമായ പൂർത്തീകരണത്തെ രേഖപ്പെടുത്താനാണ് 100 മില്യൺ ഡോളറിന്റെ (ഏകദേശം 750 കോടി രൂപ) പുരസ്കാരം.

ബ്ലൂ ഒറിജിൻ കമ്പനിയുടെ വിജയകരമായ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബെസോസ് പുരസ്കാരം പ്രഖ്യാപിച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ വാൻ ജോൺസും സെലിബ്രിറ്റി ഷെഫ് ജോസ് ആൻഡ്രെസുമാണ് ആദ്യ പുരസ്കാര ജേതാക്കൾ. ഇരുവർക്കും 100 മില്യൺ ഡോളർ വീതം നൽകും.

വാൻ ജോൺസിനും ജോസ് ആൻഡ്രെസിനും തങ്ങളുടെ സമ്മാനത്തുക ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്യാമെന്നും ബെസോസ് വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടനയ്ക്കോ അല്ലെങ്കിൽ പലർക്കുമായി അവാർഡ് തുക വീതിച്ച് നൽകുകയോ ചെയ്യാമെന്ന് ബെസോസ് അറിയിച്ചു. വരുംകാലത്തും കറേജ് ആൻഡ് സിവിലിറ്റി അവാർഡ് നൽകുന്നത് തുടരുമെന്നും ബെസോസ് കൂട്ടിച്ചേർത്തു.

ജൂലായ് പതിനൊന്നിന് റിച്ചാർഡ് ബ്രാൻസൻ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെയായിരുന്നു ആമസോൺ സ്ഥാപകനായ ബെസോസിന്റെ യാത്ര. ബ്രാൻസൺ 89 കിലോമീറ്റർ ബഹിരാകാശ അതിർത്തി കടന്നപ്പോൾ ബെസോസും സംഘവും 100 കിലോമീറ്ററാണ് താണ്ടിയത്. ബ്രാൻസന്റേത് ആറംഘസംഘയാത്രയായിരുന്നു. മറ്റ് മൂന്ന് പേർക്കൊപ്പമായിരുന്നു ബെസോസിന്റെ യാത്ര.

ബഹിരാകാശ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായാണ് ഇരു ശതകോടീശ്വരൻമാരുടേയും യാത്ര. കോടികൾ ചെലവഴിച്ചുള്ള ഇവരുടെ യാത്രകൾ നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. ആ പണം ഭൂമിയിലെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഉപയോഗിക്കണമെന്നാണ് വിമർശകരുടെ അഭിപ്രായം.

വാൻ ജോൺസും ജോസ് ആൻഡ്രെസും

അൻപത്തിരണ്ടുകാരനായ ജോസ് ആൻഡ്രെസ് സ്പെയിൻ സ്വദേശിയും നിലവിൽ യുഎസ് പൗരനുമാണ്. സെലിബ്രിറ്റി ഷെഫും മനുഷ്യ സ്നേഹിയുമാണ് അദ്ദേഹം. യുഎസിലെ വിവിധയിടങ്ങളിൽ ആൻഡ്രെസിന്റെ ഉടമസ്ഥതയിൽ റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

2010ൽ സ്ഥാപിച്ച 'വേൾഡ് സെൻട്രൽ കിച്ചൺ' (World Central Kitchen) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ആൻഡ്രെസ്. പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായ ഭക്ഷണം എത്തിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ സംഘടന നടത്തുന്നു. 2010 ലെ ഹെയ്തി ഭൂകമ്പത്തെ തുടർന്നാണ് പൊതു അടുക്കള എന്ന ആശയം ആൻഡ്രെസ് മുന്നോട്ട് വെച്ചത്. സംഘടന സാംബിയ, പെറു, ക്യൂബ, യുഗാണ്ട, കംബോഡിയ എന്നിവടങ്ങളിൽ ഭക്ഷണവിതരണം നടത്തിയിരുന്നു.

കോവിഡ് കാലത്തും സന്നദ്ധസംഘടന ഭക്ഷണവിതരണം തുടരുന്നുണ്ട്. കോവിഡ് വ്യപനസമയത്ത് ഇന്ത്യയിലും ആൻഡ്രെസിന്റെ നേതൃത്വത്തിൽ ഭക്ഷണസൗകര്യം ഒരുക്കിയിരുന്നു. പ്രാദേശിക ഷെഫുമാരുമായി ചേർന്നാണ് ആൻഡ്രെസിന്റെ സൗജന്യഭക്ഷണവിതരണം. മനുഷ്യത്വപരമായ പ്രവർത്തനത്തിന് നേരത്തെയും വിവിധ പുരസ്കാരങ്ങൾ ആൻഡ്രെസിനെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സ്വാധീന ശേഷിയുള്ള നൂറ് വ്യക്തിത്വങ്ങളുടെ ടൈം മാസികാപട്ടികയിൽ രണ്ട് തവണ ആൻഡ്രെസ് ഉൾപ്പെട്ടിട്ടുണ്ട്.
സിഎൻഎന്നിന്റെ റിഡംപ്ഷൻ പോജക്ടായ വാൻ ജോൺസ് ഷോയുടെ അവതാരകനും എഴുത്തുകാരനുമാണ് അൻപത്തിരണ്ടുകാരനായ വാൻ ജോൺസ്. യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ പ്രത്യേക ഉപദേഷ്ടാവായി 2009 ൽ വാൻ ജോൺസ് പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനായിരുന്നു അദ്ദേഹം.

രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനെന്ന നിലയിൽ മനുഷ്യാവകാശത്തിനും സാമൂഹികനീതിക്കും വേണ്ടിയും വംശീയാധിക്ഷേപത്തിനെതിരെയും അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. വിവിധ സന്നദ്ധസംഘടനകൾക്ക് വാൻ ജോൺസ് രൂപം നൽകിയിട്ടുണ്ട്. അദ്ദേഹം ആരംഭിച്ച ഡ്രീം കോർപ്സ് എന്ന സംഘടന സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്നു.

Comments

Popular posts from this blog

സ‍ഞ്ചാരികൾക്ക് സ്വാഗതം; ഉൗട്ടിയിലേക്ക് പ്രവേശനം അനുവദിച്ച് സർക്കാർ