ഈ ആട് ചില്ലറക്കാരനല്ല! ലേല വില ഒരു കോടി രൂപ, ആവശ്യക്കാരേറാൻ ഒരു കാരണമുണ്ട്

ഒരു ആടിന് എത്ര രൂപ കിട്ടും? ഒരു കോടി രൂപയുടെ അട് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പെരുന്നാളോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ഒരു ആടിന്റെ ലേല വില ഒരു കോടി രൂപയാണ്.
'ടൈഗർ' എന്ന പേരുള്ള ഈ മുട്ടനാടിനെ 51 ലക്ഷം രൂപവരെ നൽകി സ്വന്തമാക്കാൻ തയ്യാറായവരുമുണ്ട്. ഇത്രയും കാശ് മുടക്കി ഒരു അടിനെ സ്വന്തമാക്കാൻ ഇവർക്കൊക്കെ വട്ടുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ. ആടിന് ആവശ്യക്കാരേറാൻ ഒരു കാരണമുണ്ട്.

ജനനം മുതലുള്ള എല്ലാ കാര്യങ്ങളും ആടിന്റെ ശരീരത്തിൽ 'അള്ളാ' എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ആടിന്റെ വലത് ചെവിയ്ക്ക് താഴെ അറബി ചിഹ്നത്തിൽ ആമീൻ എന്ന് എഴുതിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആരോഗ്യമുള്ള ഈ ആടിനെ കൈകാര്യം ചെയ്യാൻ രണ്ടുപേർ വേണമെന്നാണ് ഉടമ പറയുന്നത്.


മദ്ധ്യപ്രദേശിലെ മന്ദ്‌സൗറിലെ ഒരു ആടിന് 11 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. ആടിന്റെ ശരീരത്തിന്റെ ഒരു വശത്ത് 'അള്ളാ' എന്നും മറുവശത്ത് മറുവശത്ത് 'അഹമ്മദ്' എന്ന് എഴുതിയിരിക്കുന്നുവെന്നാണ് ഉടമയുടെ അവകാശവാദം.

Comments

Popular posts from this blog

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

For those who have a driving license in hand

റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു