സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ? പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാൻ അനുമതിക്ക് സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. ബാങ്കുകള്‍ എല്ലാ ദിവസവും(തിങ്കൾ മുതൽ വെള്ളി വരെ) ഇടപാടുകാര്‍ക്കായി വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ടിപിആര്‍ 15 ശതമാനത്തിനു മുകളില്‍(‘ഡി’ കാറ്റഗറി) ഉള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല. വാരാന്ത്യ ലോക്ഡൗണുകള്‍ തുടരാനും യോഗത്തില്‍ തിരുമാനമായി. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടൻ ചേരും. 

Englsih Summary: More relaxations in Lockdown in Kerala

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു