സ‍ഞ്ചാരികൾക്ക് സ്വാഗതം; ഉൗട്ടിയിലേക്ക് പ്രവേശനം അനുവദിച്ച് സർക്കാർ

സഞ്ചാരികളുടെ പ്രിയയിടമായ ഉൗട്ടിയിലേക്ക് പ്രവേശനം അനുവദിച്ച് തമിഴ്നാട് സർക്കാർ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെയാണ് വിനോദയാത്രക്കാർക്ക് പ്രവേശനാനുമതി നൽകിയത്. എന്നാൽ കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും ഇ പാസും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.

വിവിധസംസ്ഥാനങ്ങളിൽ നിന്നും നിരവധിപേർ എത്തുന്നത് വീണ്ടും കോവിഡ് വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ആരോഗ്യഭരണകൂടം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കൂടാതെ നീലഗിരിയിലുള്ളവര്‍ പുറത്തുപോയി വരുമ്പോഴും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അതിർത്തി പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

English Summary: Reopens for Nilgiri- Ooty Tourism

Comments