പല രാജ്യങ്ങൾ താണ്ടി യുഎഇയിലെത്തുന്ന പ്രവാസികൾക്ക് പറയാൻ അനുഭവങ്ങളേറെ

ദുബായ്∙ കോവിഡിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീണ്ടതോടെ പല രാജ്യങ്ങൾ താണ്ടി യുഎഇയിലേക്ക് എത്തിയ മലയാളികൾക്കു പറയാൻ അനുഭവങ്ങളേറെ. ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റ് വഴി കഴിഞ്ഞദിവസങ്ങളിൽ എത്തിയവർക്ക് ചുറ്റിവളഞ്ഞുള്ള യാത്രയ്ക്കിടയിലും നല്ല ഓർമകൾ ലഭിച്ചതിന്റെ സന്തോഷമാണ്. 

താഷ്‌കന്റിലെ 16 ദിവസം മികച്ചതായിരുന്നെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവായി. 

എത്തുന്നവർക്ക് തത്സമയ വീസ ലഭിക്കും. ഏഴാം ദിവസം മുതൽ നാട് ചുറ്റാൻ പോകുമ്പോഴുള്ള ചെലവ് സ്വയം വഹിക്കണം. എങ്കിലും ദുബായിലെ ജീവിതച്ചെലവ് വച്ച് ഇതു തീരെ കുറവാണെന്ന് ഇതുവഴി എത്തിയ പത്തനാപുരം കലവൂർ സ്വദേശിയും ദുബായിൽ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ വിഭാഗം ഉദ്യോഗസ്ഥനുമായ സിബി ജോൺ പറയുന്നു.നാട്ടിലെ ഒരു രൂപ ഉസ്ബെക്കിസ്ഥാനിലെ 142 സോം ആണ്. 

ഒരു ഡോളർ ഏകദേശം 10,000 സോം. ഒരു ഡോളറിന് അവിടെ കാപ്പുച്ചീനോ ലഭിക്കും. ദുബായിൽ ഇതിന് ശരാശരി 10 ദിർഹം നൽകണം (ഏകദേശം മൂന്നു ഡോളർ). 
ലാൽബഹാദൂർ ശാസ്ത്രി സ്മാരകം, 77ൽ നിർമിച്ച ഭൂഗർഭ മെട്രോ സ്റ്റേഷൻ, പുരാതന റോമൻ കത്തോലിക്കാ ദേവാലയം, എല്ലാ പഴവർഗങ്ങളും മാംസവും ലഭിക്കുന്ന ചന്തകൾ തുടങ്ങി കാണാൻ കാഴ്ചകൾ ഒരുപാടുണ്ടെന്ന് സിബി ചൂണ്ടിക്കാട്ടി. ജൂൺ 11ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലെത്തി അവിടെ നിന്ന് താഷ്‌കന്റ് വഴിയാണ് 28ന് ദുബായിലെത്തിയത്. സംഘത്തിൽ 12 പേരുണ്ടായിരുന്നു. 

ഖത്തർ വഴിയെത്താൻ 70,000– ലക്ഷം രൂപവരെ
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് യുഎഇ നീട്ടിയതോടെ അർമേനിയ, ഖത്തർ എന്നിവിടങ്ങളിലൂടെ എത്തുന്നവർ കൂടുന്നു. ഇന്ത്യാക്കാർക്ക് ഖത്തർ പ്രവേശനം അനുവദിച്ചതോടെ അതുവഴിയുള്ള യാത്രയ്ക്കാണ് അന്വേഷണം കൂടിയതെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. 70,000 മുതൽ ഒരുലക്ഷം വരെ ഇതിനു ചെലവ് വരുമെന്ന് കോഴിക്കോട് ട്രാവൽഷോപ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ റാഷിദ് അബ്ബാസ് അറിയിച്ചു. 
ഒരുമിച്ചുള്ള ബുക്കിങ്ങും ഹോട്ടൽ മുറി ലഭ്യതയും ഒക്കെ അനുസരിച്ച് തുകയ്ക്കു വ്യത്യാസം വരും. 

ഇപ്പോൾ തിരക്ക് ഏറിയതിനാൽ ഹോട്ടലുകളും വിമാനക്കമ്പനികളും നിരക്ക് അൽപം ഉയർത്തി. അതേ സമയം സിനോഫാം വാക്സീൻ എടുത്തവർക്ക് ചില പ്രത്യേക ഹോട്ടലുകളിൽ മാത്രമാണ് താമസ സൗകര്യം അനുവദിക്കുന്നത്. 

അതിനാൽ, അർമേനിയ വഴി തന്നെ വരുന്നവരുടെ എണ്ണവും ഉയരുകയാണെന്ന് റാഷിദ് അബ്ബാസ് പറയുന്നു

English Summary : Indians reach UAE via Tashkent to beat covid travel ban

Comments

Popular posts from this blog

സ‍ഞ്ചാരികൾക്ക് സ്വാഗതം; ഉൗട്ടിയിലേക്ക് പ്രവേശനം അനുവദിച്ച് സർക്കാർ