ഒരുക്കിയത് കാർഡ്ബോർഡ് കട്ടിലുകൾ; ഒളിമ്പിക്‌സിനിടയില്‍ സെക്‌സ് വേണ്ടെന്ന് സംഘാടകര്‍

ടോക്യോ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്സിൽ കായിക താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കട്ടിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കായിക താരങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാർഡ് ബോർഡ് കട്ടിലുകളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാർഡ് ബോർഡ് കട്ടിലുകൾ. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തിൽ തയ്യാറാക്കിയിട്ടുള്ളത്. കായിക താരങ്ങൾ തമ്മിൽ അടുത്ത് ഇടപഴകുന്നതിനും ലൈംഗിക ബന്ധം തടയുന്നതിനുമാണ് ഈ കട്ടിലുകൾ ഒരുക്കിയതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. ഇതൊരു ബോധവത്കരണമായി കണ്ട് ശാരീരിക അകലം പാലിക്കണമെന്നും സംഘാടകർ കായിക താരങ്ങളോട് ആവശ്യപ്പെടുന്നു. കായിക താരങ്ങൾക്ക് ഗർഭനിരോധനഉറകൾവിതരണം ചെയ്യുമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒളിമ്പിക് വില്ലേജിൽ മൂന്നു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് കായികതാരങ്ങൾക്കും ഒരു ഒഫീഷ്യലിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഹോട്ടലിലേക്ക് മാറ്റി. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല. Beds to be installed in Tokyo Olympic Village will be made of cardboard, this is aimed at avoiding intimacy among athletes Beds will be able to withstand the weight of a single person to avoid situations beyond sports. I see no problem for distance runners,even 4 of us can do😂 pic.twitter.com/J45wlxgtSo — Paul Chelimo🇺🇸🥈🥉 (@Paulchelimo) July 17, 2021 Content Highlights: Tokyo 2020 Cardboard Beds to Prevent Sex Among Athletes Have Rocked the Internet

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു