ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാന സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്‌സ് എയര്‍ലൈനും
ദുബായ്:ഇത്തിഹാദിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ളയാത്രാവിമാന സർവീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയർലൈനും. ജൂലായ് 25 വരെ ഇന്ത്യയിൽനിന്ന് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയിൽനിന്ന് സർവ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ ജൂലായിൽ യു.എ.ഇയിലേക്ക് മടങ്ങാമെന്ന പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. എന്നാൽ വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എ.ഇ. വ്യോമയാന മന്ത്രാലയം ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല content highlights: emirates airline extends ban on flights from india
Comments
Post a Comment