ജിസിഡിഎ പെരുവഴിയിലാക്കിയ പ്രസന്നയ്ക്ക് സഹായവുമായി യൂസഫലി; മുഴുവന്‍ കുടിശ്ശികയും അടയ്ക്കും

കൊച്ചി: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ജി.സി.ഡി.എ (ഗ്രേറ്റർ കൊച്ചിൻ ഡെവല്പ്പ്മെന്റ് അതോറിറ്റി) പെരുവഴിയിലാക്കിയ പ്രസന്നയ്ക്ക് സഹായവുമായി വ്യവസായി എം.എ യൂസഫലി. മറൈൻ ഡ്രൈവിൽ തട്ടുകട നടത്തിയിരുന്ന പ്രസന്ന ജി.സി.ഡി.എയിൽ ഒടുക്കാനുള്ള മുഴുവൻ തുകയും നാളെ തന്നെ കൈമാറുമെന്നും യൂസഫലി പറഞ്ഞു. വാടക നൽകാത്തവർക്കെതിരെ തത്കാലം നടപടി പാടില്ലെന്ന സർക്കാർ നിർദേശം ലംഘിച്ച് ജി.സി.ഡി.എയുടെ നടപടി മാതൃഭൂമി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. താൻ അധികൃതരുമായി സംസാരിച്ചുവെന്നും പ്രസന്നയ്ക്ക് വഴിയിൽ കിടക്കേണ്ട സാഹചര്യമുണ്ടാകരുത് എന്നുകരുതിയാണ് സഹായവുമായി മുന്നോട്ടു വന്നതെന്നുംയൂസഫലി പറഞ്ഞു. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ എല്ലാവർക്കും സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ നിന്ന് 2015ൽ പ്രത്യേക ഉത്തരവ് വാങ്ങിയാണ് പ്രസന്ന മറൈൻ ഡ്രൈവിൽ തട്ടുകട നടത്തിയിരുന്നത്. ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല മകളെയോർത്താണ് താൻ ജീവിക്കുന്നതെന്നും ഒരു പെൺകുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാൻ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു. Content Highlights: M.A Yusuf Ali to help Prassanna pay her dues with GCDA

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു