പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡറുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; പിന്നീട് വിട്ടയച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ അഫ്ഗാനിസ്താൻ അംബാസഡറുടെ മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്.അഫ്ഗാൻ അംബാസഡർ നജീബ്അലിഖിലിന്റെ മകൾ സിൽസില അലിഖിലിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം തടവിൽ പാർപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. പാക്കിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെള്ളിയാഴ്ചയാണ് സംഭവം. കാറിൽ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സിൽസില അലിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് അഫ്ഗാൻ അധികൃതർ വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിച്ച അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രാലയം, പാകിസ്താനിലെ തങ്ങളുടെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ വലിയ ആശങ്ക രേഖപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു.
Statement by Ministry of Foreign Affairs Regarding Abduction of Daughter of Afghan Ambassador to Islamabad July 17, 2021 -----------------------------https://t.co/g0Ob311mbE pic.twitter.com/Q8PHi3mP4o — Ministry of Foreign Affairs - Afghanistan 🇦🇫 (@mfa_afghanistan) July 17, 2021 ഇരുപതുകാരിയായ സിൽസില സഞ്ചരിച്ചിരുന്ന കാറിൽ അക്രമികൾ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പാകിസ്താൻ അധികൃതർ പറയുന്നു. അക്രമികളിൽ നിന്ന് മോചിതയായ ശേഷം ആശുപത്രിയിൽ ചികിത്സ തേടിയ സിൽസിലയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് പിതാവ് നജീബ് അലിഖിൽ പറഞ്ഞു. 3/3 yesterday my daughter was kidnapped from Islamabad and beaten heavily, but by Allah blessing escaped. She feels better now. This inhuman attack has been following by the concerned authorities of both countries. I express my profound gratitude for the messages of sympathy. — Najibullah Alikhil (@NajibAlikhil) July 17, 2021 സംഭവത്തിന് ശേഷം അംബാസഡറുടെ സുരക്ഷ കർശനമാക്കിയതായി പാകിസ്താൻവിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽഉടൻ നടപടിയെടുക്കണമെന്നുംകുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നുംപ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദേശിച്ചതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. Content Highlights: Daughter of Afghan ambassador to Pakistan kidnapped and hurt

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു