ഖത്തർ യാത്രാ നയത്തിൽ ഭേദഗതി; വിസയുള്ളവർക്ക് പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ല; സന്ദർശക വിസക്കാർക്ക് നിർബന്ധം
ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസമായി യാത്രാ നിബന്ധനകളിൽ ഇളവുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. ഖത്തറിലേക്ക് മടങ്ങിയെത്തുന്ന എല്ലാവരും 'ഇഹ്തിറാസ്' വെബ്സൈറ്റ് വഴി പ്രീ രജിസ്റ്റർ ചെയ്ത് മാത്രമേ വരാൻ പാടുള്ളൂ എന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
ഖത്തർ പൗരന്മാർക്കും, വിസയുള്ള വിദേശികൾക്കും ഇനി മടങ്ങിയെത്തുേമ്പാൾ പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ല. എന്നാൽ, ഫാമിലി വിസിറ്റ് വിസ ഉൾപ്പെടെയുള്ള സന്ദർശക വിസയിലെത്തുന്നവർക്ക് പ്രീ രജിസ്റ്റർ ചെയ്ത്, ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി പത്രം ലഭിച്ചാലേ വിമാനത്തിൽ കയറാൻ കഴിയൂ.
വിസിറ്റേഴ്‌സ് വിസയിൽ ഖത്തറിലെത്തുന്നവർക്ക് വിമാനം ഖത്തറിൽ എത്തുന്നതിന് 72 മുതൽ 12 മണിക്കൂർ വരെ സമയത്തിനുള്ളിൽ മുൻകൂർ റെജിസ്ട്രേഷൻ നിർബന്ധമായി തന്നെ തുടരും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. നേരത്തെ, ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും മുൻകൂർ റെജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു.
Comments
Post a Comment