എന്റെ കാഴ്ചപ്പാടുകളും പ്രവൃത്തിയും അവര്‍ തിരിച്ചറിഞ്ഞു'- എ.എ.പിയിലേക്കെന്ന സൂചന നല്‍കി സിദ്ധു

പഞ്ചാബ്: കോൺഗ്രസിനകത്തെ പാർട്ടി പോരിനൊടുവിൽ ആം ആദ്മി പാർട്ടിയുമായി ഒന്നിക്കുന്നതിന്റെ സൂചന നൽകി കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു. സംസ്ഥാനത്തിന് വേണ്ടി ആരാണ് പോരാടുന്നതെന്ന് അവർക്കറിയാം. തന്റെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും അംഗീകരിച്ചിരുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്നും സിദ്ധു ട്വീറ്റ് ചെയ്തു. പ്രതിപക്ഷമായിരുന്ന എ.എ.പി. എല്ലായ്പ്പോഴും എന്റെ കാഴ്ചപ്പാടുകളെയും അധ്വാനത്തെയും അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ജനങ്ങൾ നേരിടുന്ന കർഷക പ്രശ്നങ്ങൾ, മയക്കു മരുന്ന് വിഷയം, അഴിമതി, ഊർജ്ജ പ്രശ്നങ്ങൾ തുടങ്ങിയവ ഞാൻ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം അംഗീകരിച്ചിരുന്നു. അവർക്ക് നന്നായിട്ടറിയാം, ആരാണ് പഞ്ചാബിന് വേണ്ടി പോരാട്ടം നടത്തുന്നതെന്ന്, സിദ്ധു ട്വീറ്റിൽ പറഞ്ഞു. കഴിഞ്ഞ എസ്.എ.ഡി. - ബി.ജെ.പി. ഭരണകാലത്ത് മയക്കുമരുന്ന് മാഫിയ, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച്സിദ്ധു രംഗത്തെത്തിയതിനെ എ.എ.പി നേതാവ് സഞ്ജയ് സിങ്അഭിനന്ദിച്ചിരുന്നു. ഇതിന്റെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം സിദ്ധു പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി സിദ്ധു നല്ല ബന്ധത്തിലായിരുന്നില്ല. ഇതിന്റെ തുടർച്ചയായിപഞ്ചാബിൽ കോൺഗ്രസിനകത്ത് അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണ് എ.എ.പിയിലേക്ക് ചേക്കേറുന്നതിന്റെ സൂചന നൽകിസിദ്ധു രംഗത്തെത്തിയത്. പഞ്ചാബ് കോൺഗ്രസിലെ വിവിധ നിലപാടുകൾക്കെതിരെ പരസ്യമായിത്തന്നെ സിദ്ധു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും സിദ്ധു രൂക്ഷമായി വിമർശിച്ചിരുന്നു. അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ധു അഭിപ്രായവ്യത്യാസങ്ങൾകാരണം 2019-ലാണ് രാജിവെച്ചത്. Content Highlights:AAP always recognised my vision, work for Punjab- Navjot Singh Sidhu
Visit website

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു