കേരളത്തില്‍ നിന്നും ഊട്ടിയിലേക്കാണോ? ഇ-പാസ് നിർബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാര്‍
ooty
കോവിഡ് വ്യാപനം രൂക്ഷമായതോടെ മിക്ക ഇടത്തേക്കുമുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും പ്രവേശനം നിയന്ത്രണവിധേയമാണ്.
കേരളത്തില്‍ നിന്നും നീലഗിരിയിലേക്ക് പ്രവേശിക്കാൻ എല്ലാ സഞ്ചാരികള്‍ക്കും ഇ പാസ് കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും ഇ പാസ് കൈവശം കരുതണം.ഒപ്പം ആർ ടി പിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം. നീലഗിരി കളക്ടര്‍ ജെ.ഇന്നസെന്റ് ദിവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവേശനം അനുവദിച്ചതോടെ സഞ്ചാരികളുടെ തിരക്കിലാണ് ഉൗട്ടിയും നീലഗിരിയുമൊക്കെ. നീലഗിരിയില്‍ ഈയിടെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. തിരക്ക് വർദ്ധിച്ചതോടെയാണ് പുതിയ നിയന്ത്രണം സര്‍ക്കാര്‍ കൊണ്ടുവന്നത്. കേരളത്തിലും തമിഴ്‍നാട്ടിലും കർണാടകയിലുമായി സ്ഥിതി ചെയ്യുന്ന പർവത നിരയായ നീലഗിരി പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണ്.
English Summary: Nilgiris: E-pass mandatory for those entering from Kerala, Karnataka
Comments
Post a Comment