ഹമദ് വിമാനത്താവളത്തിൽ ‘ഫാൽക്കൺ കാഴ്ച’
ദോഹ∙ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കാഴ്ചവിരുന്നൊരുക്കി 'ഫാൽക്കൺ' ശിൽപം.
ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാൽക്കണിന്റെ ഭീമൻ ശിൽപം നിർമിച്ചത് ആർട്ടിസ്റ്റ് ടോം ക്ലാസെൻ ആണ്. സ്വർണ നിറത്തിൽ നിർമിച്ച ശിൽപം വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന്റെ അരികിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ചിത്രങ്ങൾ സഹിതം പുതിയ കലാസൃഷ്ടി സ്ഥാപിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വിമാനത്താവളത്തിലുടനീളം സ്വദേശി, വിദേശ കലാകാരന്മാരുടെ കലാസൃഷ്ടികൾ ധാരാളം സ്ഥാപിച്ചിട്ടുണ്ട്.
ഖത്തറിന്റെ ദേശീയ മൃഗമായ ഒറിക്‌സിന്റെ ഭീമൻ ശിൽപം വിമാനത്താവളത്തിനകത്തെ അറൈവൽ ഹാളിൽ കാണാം. പബ്ലിക് ആർട്ട് വിഭാഗത്തിലുൾപ്പെടുത്തിയാണ് മനോഹരമായ കലാസൃഷ്ടികൾ വിമാനത്താവളത്തിൽ ഇടം പിടിച്ചിരിക്കുന്നത്.
English Summary : Stunning sculpture of Qatar's national bird unveiled at Hamad International Airport
Comments
Post a Comment