ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണം: നിർണായക കണ്ടെത്തൽ, അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: കൊട്ടാരക്കര ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് പോലീസ്. തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുല്‍ത്താന നല്‍കിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണവും വധഭീഷണയും ഉണ്ടായെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഐഷ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.
എന്നാൽ അന്വേഷണത്തിൽ ദമ്പതികള്‍ക്ക് വന്ന ഫോൺകോളുകളും ഐഷയുമായി യാതൊരു ബന്ധവും ഇല്ലെന്ന് പോലീസ് അറിയിച്ചു. ഇതോടെ പരാതിയില്‍ അന്വേഷണം അവസാനിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥർ ഐഷാ സുൽത്താനെയെ അറിയിച്ചു. പൊതുജനശ്രദ്ധ നേടാനാണ് ഇത്തരമൊരു ആരോപണം ദമ്പതികള്‍ ഉയര്‍ത്തിയതെന്നായിരുന്നു ഐഷയുടെ ആരോപണം. അതല്ലെങ്കില്‍ ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇതെന്നും ഐഷ സുല്‍ത്താന പരാതിയില്‍ ഉന്നയിച്ചിരുന്നു. റിപ്പബ്ലിക് വേള്‍ഡ് ചാനലിലൂടെയായിരുന്നു ഒരു മാസം മുന്‍പ് ദമ്പതികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തങ്ങള്‍ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടായാല്‍ ഐഷ സുല്‍ത്താനയാണ് ഉത്തരവാദിയാണെന്ന് അടക്കം ആരോപണങ്ങളായിരുന്നു ജിജി നിക്‌സണ്‍ ഫേസ്ബുക്കില്‍ ഉന്നയിച്ചത്.

Comments

Popular posts from this blog

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്