സുന്ദരം, ആഡംബരം നിറയുന്ന കാഴ്ചകൾ; ഹിറ്റായി പ്രവാസിവീട്!

കണ്ണൂർ ചെമ്പാടാണ് പ്രവാസിയായ മുജീബിന്റേയും കുടുംബത്തിന്റെയും വീട്. ആർക്കിടെക്ട് ദമ്പതികളായ നുഫൈലും ഷബാനയും ചേർന്നാണ് ഈ മനോഹരഗൃഹം രൂപകൽപന ചെയ്തത്. നീളം കുറഞ്ഞു വീതി കൂടുതലുള്ള 30 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ചാണ് എലിവേഷൻ ഡിസൈൻ ചെയ്തത്. സമകാലിക- ഫ്യൂഷൻ തീമിലാണ് വീട് ചിട്ടപ്പെടുത്തിയത്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ച് സ്ലോപ് റൂഫാണ് വീടിന്. ഷിംഗിൾസ് മേൽക്കൂരയിൽ ഭംഗി നിറയ്ക്കുന്നു. പ്രവാസി ആയതിനാൽ പരിപാലനം കൂടി ഉറപ്പു വരുത്തുന്ന വിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.
പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 5000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ വിശാലമായ കാർ പോർച്ചാണ് ചിട്ടപ്പെടുത്തിയത്. സിറ്റൗട്ടിലും ബാൽക്കണിയിലെ ഇരുന്നാൽ പ്രധാന റോഡിലെ കാഴ്ചകൾ കാണാം. അതുപോലെ മാസ്റ്റർ ബെഡ്‌റൂമിൽ നിന്ന് ഗേറ്റിലേക്കും നോട്ടമെത്തും.
ഫാമിലി ലിവിങ്ങിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ വഴി പാഷ്യോ സ്‌പേസിലേക്കിറങ്ങാം. ഇവിടെ മനോഹരമായ മിനിമൽ ഫർണിച്ചർ സജ്ജീകരിച്ചു. സമീപം ഒരു വെർട്ടിക്കൽ ഗാർഡനും മനോഹരമായി ചിട്ടപ്പെടുത്തി. ഗസ്റ്റ് ലിവിങ്ങിൽ നിന്നും നോട്ടമെത്താതെ സ്വകാര്യതയോടെയാണ് ഡൈനിങ് സ്‌പേസ് ചിട്ടപ്പെടുത്തിയത്.കോർട്യാർഡാണ് വീടിനുള്ളിൽ ഫോക്കൽ പോയിന്റ്. ഒട്ടുമിക്ക ഇടങ്ങളിൽനിന്നും ഇവിടേക്ക് നോട്ടമെത്തും. ഇവിടെ നിലത്ത് പെബിൾസും സമീപം ഒരു ആട്ടുകട്ടിലും വേർതിരിച്ചു. ഇൻഡോർ പ്ലാന്റുകൾ കോർട്യാർഡിൽ ഹരിതാഭ നിറയ്ക്കുന്നു.

സ്‌റ്റെയറിന്റെ കൈവരികൾ ശ്രദ്ധേയമാണ്. മെറ്റൽ സിഎൻസി ഡിസൈനിലാണ് ഇത് നിർമിച്ചത്. ഒന്നാം നിലയുടെ മേൽക്കൂര ഉയരം കൂട്ടിയാണ് നിർമിച്ചത്. അതിനാൽ മുകൾനിലയിലെ മേൽക്കൂര കമാനാകൃതിയിൽ ചിട്ടപ്പെടുത്തിയത് ഭംഗി പകരുന്നു.താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.
ഹാളിലേക്ക് തുറക്കുന്ന പാൻട്രി കിച്ചൻ ഒരുക്കി. ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സജ്ജീകരിച്ചു. മൾട്ടിവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. സ്പ്ലാഷ്ബാക്കിൽ ഹാൻഡ്‌മെയ്‌ഡ്‌ ടൈലുകൾ വിരിച്ചത് മനോഹരമായിട്ടുണ്ട്.അങ്ങനെ പ്രവാസി വീട്ടുകാരുടെ ദീർഘകാലത്തെ സ്വപ്നമായിരുന്ന നാട്ടിലൊരു സുന്ദരവീട് സഫലമായി. വീടിന്റെ ക്രെഡിറ്റ് മുഴുവൻ വീട്ടുകാർ നൽകുന്നതും ആർക്കിടെക്ട് ദമ്പതികൾക്കാണ്.

Project facts

Location- Chembad, Kannur

Plot- 30 cent

Area- 5000 SFT

Owner- Mujeeb

Architects- Nufail, Shabana

Nufail-Shabana Architects

Mob- 8086188885, 9048201331

Y.C- 2019 Dec

English Summary- Modern Contemporary House; Veedu Malayalam Magazine

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു