വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ: VA

ന്യൂഡൽഹി ∙ രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. 



റജിസ്ട്രേഷൻ നമ്പറിൽ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപ. 10 വർഷം കാലാവധി. പുനർ റജിസ്ട്രേഷന് 5000 രൂപ. പ്രദർശന, ഗവേഷണ ആവശ്യങ്ങൾക്കും കാർ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും മാത്രമേ വിന്റേജ് വാഹനങ്ങൾ ഓടിക്കാവൂ.

English Summary: Draft rules for vintage vehicles moot special Rregistration

Comments

Popular posts from this blog

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Upcoming three-row SUVs, MPVs in India: 2021 and beyond

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു