Posts

Showing posts from July, 2021

സൗദിയിൽ നിന്നു പ്രവാസികൾ പണം അയയ്ക്കുന്നതു കൂടി

Image
റിയാദ്∙ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സൗദിയിൽ നിന്നു നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കൽ കൂടിയതായി കണക്ക്. സൗദി സെൻട്രൽ ബാങ്കും (സമ) ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും പുറത്തുവിട്ട സ്ഥിതി വിവര കണക്ക് പ്രകാരം 2021 ൽ ആദ്യ അഞ്ചുമാസത്തെ കണക്ക് പ്രകാരം പ്രവാസികളുടെ പണമയക്കലിൽ 13.95 ശതമാനത്തിന്റെ വർധനയുണ്ടായതായി പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ താരതമ്യം ചെയ്യുമ്പോൾ 774 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ കാലത്ത് പ്രവാസികൾ ആകെ അയച്ച പണം 6322 കോടി റിയാൽ ആണ്. കഴിഞ്ഞ വർഷം ഇത് 5548 കോടി ആയിരുന്നു. 2021 ലെ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച് മാർച്ചിലാണ് ഏറ്റവും കൂടുതൽ റെമിറ്റൻസ് നടന്നത്. അതായത് 2021 ആദ്യ അഞ്ചു മാസത്തെ ശരാശരി പ്രതിശീർഷ പണമയക്കൽ 10,725 റിയാൽ ആണെന്ന് കണക്കാക്കുന്നു.   2020 പൂർത്തിയായപ്പോൾ പ്രവാസി പണമയക്കലിൽ 19.25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 11.3 ശതമാനം വരുമെന്ന് അധികൃതർ പറഞ്ഞു. ഈ കാലത്ത് ആകെ അയക്കൽ 1.3 ട്രില്യൺ റിയാൽ കവിഞ്ഞു. അതായത് തൊട്ടു മുമ്പുള്ള വർഷം പ്രവാസികളുടെ രാജ്യത്തു നിന്ന

പ്രതീക്ഷയുടെ ചിറകിൽ അവർ സൗദിയിലേക്ക്: ഓൺ അറൈവൽ വിസയിലെത്തിയ മലയാളികൾ ഇന്ന്​ സൗദിയിലേക്ക്​

Image
ദോഹ: നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന്​ സൗദി പ്രവാസികളുടെ പ്രതീക്ഷയാണ്​ മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്​ദുൽ റസാഖും, പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീനും ബഷീറും. ഖത്തർ വഴി സൗദിയിലേക്ക്​ മടങ്ങാൻ ദോഹയിലും നാട്ടിലും കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികളുടെ മുഴുവൻ പ്രാർഥനകൾ ഇവർ വിജയകരമായി ലക്ഷ്യത്തിലെത്ത​ട്ടേ എന്നാണ്​. ഓൺ അറൈവൽ വിസയിൽ ജൂലൈ 15ന്​ ഖത്തറിലെത്തി, ഇവിടെ 14 ദിവസം പൂർത്തിയാക്കിയ മൂവരും വ്യാഴാഴ്​ച അർധരാത്രിയിൽ സൗദിയിലേക്ക്​ പറക്കാൻ ഒരുങ്ങുകയാണ്​. യാത്രക്കുള്ള സജ്ജീകരണങ്ങളെല്ലാം കഴിഞ്ഞു. വാക്​സിനഷേൻ സർട്ടിഫിക്കറ്റുകൾ ശരിയാക്കി, സൗദിയുടെ തവക്കൽന ആപ്ലിക്കേഷനിൽ 'ഇമ്യൂൺ സ്​റ്റാറ്റസും' ഉറപ്പാക്കി. ഇന്നു​ രാത്രി 12.40ന്​ ഖത്തർ എയർവേസ്​ വിമാനത്തിൽ മൂവരും സൗദിയിലേക്ക്​ പറക്കും. ജൂലൈ 12ന്​ പ്രാബല്യത്തിൽ വന്ന ഖത്തറിൻെറ പുതിയ യാത്രനയത്തിനു പിന്നാലെ ഓൺ ​അറൈവൽ വിസ നടപടികൾ ആരംഭിച്ചതോടെയാണ്​ നാട്ടിൽ കുടുങ്ങിക്കിടന്ന സൗദി, യു.എ.ഇ, ഒമാൻ പ്രവാസികൾക്ക്​ പ്രതീക്ഷയുടെ പച്ചവെളിച്ചം തെളിഞ്ഞത്​. സങ്കീർണമായ നടപടിക്രമങ്ങളോ, സാമ്

Upcoming three-row SUVs, MPVs in India: 2021 and beyond

Image
2022 Mahindra Scorpio Next on the list is yet another Mahindra and its none other than the venerable Scorpio. The upcoming new-gen Scorpio marks a big generational change over the current Scorpio as is the XUV700 over the XUV500. It will be both wider and longer than the current model, and while it will boast a completely fresh design, it will retain the upright and boxy silhouette of the older models. Its interior will also get a major overhaul and is expected to be more premium than the current version. The next-gen Mahindra Scorpio will be underpinned by an updated ladder-frame chassis that currently also does duty on the Mahindra Thar. Under the hood, the next-gen Scorpio will be powered by the 2.2-litre turbo-diesel and 2.0-litre turbo-petrol engines, although their power outputs are not yet known. Expect Mahindra to introduce the Scorpio in the Indian market sometime early next year. 2022 Jeep Meridian While the above two SUVs are genuine three-row SUVs, h

പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; 17കാരിയെ പീഡിപ്പിച്ചു: അറസ്റ്റ്‌

Image
തൃശൂർ∙ അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമിയെ പോക്സോ നിയമപ്രകാരം മാള പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇടപാടുകള്‍. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന തൃശൂര്‍ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവാണ് അറസ്റ്റിലായത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.  വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. പിന്നെയാണ്, മന്ത്രവാദത്തിലേക്ക് നീങ്ങിയത്. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൊലീസ് അന്വേഷിക്കുന്ന

ഐഫോണ്‍ 12 മിനി വന്‍ വിലക്കുറവില്‍, ഗോപ്രോ 9 കുറഞ്ഞ വിലയില്‍, തകര്‍പ്പന്‍ ഓഫറുകള്‍ ഇങ്ങനെ

Image
ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ജൂലൈ 29 ന് അവസാനിക്കാനിരിക്കെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍. നിരവധി അത്ഭുതകരമായ ഡിസ്‌ക്കൗണ്ടുകള്‍ക്കും ഓഫറുകളും പുറമേ ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% കിഴിവ് ലഭിക്കും. ആപ്പിളിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍, ഐഫോണ്‍ 12 മിനി 57,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 500 രൂപ കുത്തനെ ഇളവ് ലഭിക്കും, ഒപ്പം 12,000 രൂപയുടെ ഡിസ്‌ക്കൗണ്ട് വേറെയുമുണ്ട്. ഇത് ശരിക്കുള്ള വിലയായ 70,000 രൂപയില്‍ നിന്നും വില കുറയ്ക്കുന്നു. ഐഫോണ്‍ 12 മിനിയില്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയുണ്ട്. നെകസ്റ്റ് ജനറേഷന്‍ ന്യൂറല്‍ എഞ്ചിന്‍ പ്രോസസറുള്ള ആപ്പിളിന്റെ എ 14 ബയോണിക് ചിപ്പാണ് ഇത് നല്‍കുന്നത്. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഇത് ഐപി 68 വാട്ടര്‍ റെസിസ്റ്റന്റ് ആണ്. ഗംഭീരമായ മറ്റൊരു ഡീല്‍ ഐഫോണ്‍ 12 ന്റേതാണ്. ഇത് 67,999 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്, 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ. നെക്സ്റ്റ് ജനറേഷന്‍ ന

1മണിക്കൂർവരെ വെള്ളത്തിൽ കിടക്കും ;നോക്കിയയുടെ XR20 ഇതാ എത്തി

Image
1മണിക്കൂർവരെ വെള്ളത്തിൽ കിടക്കും ;നോക്കിയയുടെ XR20 ഇതാ എത്തി നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Nokia XR20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂർ വരെ വെള്ളത്തിൽ കിടന്നാലും ഇതിനു ഒരു പ്രശ്നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാൻ ഈ ഫോണുകൾക്ക് സാധ്യമാകുന്നതാണ് .മറ്റു ഫീച്ചറുകൾ നോക്കാം . Nokia XR20 -സവിശേഷതകൾ  ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോ എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm’s 8nm പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് (two Cortex-A76 @ 2.0GHz + six Cortex-A55 @ 1.8GHz മറ്റു ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റാം ക

ബഹിരാകാശത്തേക്ക്​ പോകണമെന്ന്​ ബെസോസ്​, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു

Image
സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശ യാത്ര നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്​ ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ്​ ബെസോസ്. ബഹിരാകാശ ടൂറിസം എന്ന സ്വപ്​നം യാഥാർഥ്യമാക്കുന്നതി​െൻറ ആദ്യ പടിയായാണ്​ ന്യൂ ഷെപ്പേർഡ്​ എന്ന പേടകത്തിലെ യാത്രയെ ബെസോസ്​ കാണുന്നത്​. ബഹിരാകാശത്തി​െൻറ 'ശരിയായ അതിർത്തി' കടക്കുന്ന ആദ്യ ശതകോടീശ്വരൻ കൂടിയായ ബെസോസി​െൻറ 2000ലെ ഒരു വിഡിയോ ഇപ്പോൾ വൈറലാണ്​. മാധ്യമപ്രവർത്തകനായ ചാർലി റോസിന് രണ്ട്​ പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ ബെസോസ്​​ നൽകിയ അഭിമുഖത്തി​െൻറ വിഡിയോയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. വിഡിയോയിൽ ബെസോസ്​ ത​െൻറ സ്വപ്​നങ്ങളെ കുറിച്ചാണ്​ വിശദീകരിക്കുന്നത്​​. അന്ന്​ ബഹിരാകാശ യാത്രയെന്ന ത​െൻറ സ്വപ്​നത്തെ കുറിച്ച്​ അദ്ദേഹം പറയു​േമ്പാൾ സദസ്സിൽ നിന്നും പൊട്ടിച്ചിരികളാണുയർന്നത്​. 'ആമസോൺ സി.ഇ.ഒ ആയിരുന്നില്ലെങ്കിൽ താങ്കൾ എന്താകുമായിരുന്നു..? അല്ലെങ്കിൽ എന്താണ്​​ ചെയ്യാൻ ആഗ്രഹിക്കുന്നത്​..? എന്നായിരുന്നു അവതാരക​െൻറ ചോദ്യം. 'ബഹിരാകാശ പര്യവേക്ഷണം ചെയ്യുന്നതിന്​ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... - എന്ന

സർക്കാരിന്റെ കോകോണിക്സ് ലാപ്പ്ടോപ്പ് ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർഥികളും രക്ഷിതാക്കളും

Image
തിരുവനന്തപുരം: നിരന്തരമായി തകരാരിലാവുന്ന സർക്കാരിന്റെ ലാപ്ടോപ്പുകൾ തങ്ങൾക്ക് വേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനത്തെ വിദ്യാർഥികളും രക്ഷിതാക്കളും. ഓണ്‍ലൈന്‍ പഠനത്തിന് ‍ വിദ്യാശ്രീ പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്‍കിയ ലാപ്‌ടോപ്പുകളാണ് പ്രവര്‍ത്തന ക്ഷമമല്ലെന്നു പരാതി ഉയർന്നിരിക്കുന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോകോണിക്സ് ലാപ്ടോപ്പിന് ഗുണനിലവാരമില്ലെന്ന പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. 500 രൂപ മാസതവണയില്‍ മൂന്നാം മാസം ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കാത്തിരുന്ന് ആറാം മാസം ലാപ്‌ടോപ്പ് കിട്ടി. എച്ച്‌പി ലാപ്‌ടോപ്പിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ കിട്ടിയത് സര്‍ക്കാരിന്‍റെ കോകോണിക്സ് ലാപ്‌ടോപ്പ്. മറ്റ് വഴികളില്ലാതെ കൈപ്പറ്റിയ ലാപ്‌ടോപ്പ് ഓണ്‍ ആക്കിയതിന് പിന്നാലെ തകരാറിലായി. പിന്നീട് മാറ്റി തന്ന പുതിയ ലാപ്‌ടോപ്പും വൈകാതെ തന്നെ പൂര്‍ണ്ണമായി പണി മുടക്കി’യെന്ന് തവനൂർ സ്വദേശി ഷമീം നൽകിയ പരാതിയിൽ പറയുന്നു. പരാതി പുറത്ത് വന്നതോടെ സമാന അനുഭവവുമായി പലരും ഷമീമീനൊപ്പം ചേരുകയായിരുന്നു. പരാതി വിവാദമായതോടെ ലാപ്‌ടോപ്പ് മാറ്

റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആറിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

Image
ദില്ലി: ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ പെര്‍ഫോമന്‍സ് എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 2.19 കോടി രൂപയാണ് ഈ പുത്തന്‍ റേഞ്ച് റോവറിന്റെ ഷോറൂം വില. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്റെ കരുത്താണ് ഈ എസ്യുവിക്കുള്ളത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. ഭാരം കുറഞ്ഞ, പുതിയ, പൂര്‍ണ അലുമിനിയം ആര്‍ക്കിടെക്ചറാണ് വാഹനത്തിനുള്ളത്. മുന്നിലെ ബംപര്‍ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്. ദില്ലി: ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുത്തന്‍ മോഡലായ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി ആര്‍ പെര്‍ഫോമന്‍സ് എസ്യുവിയുടെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 2.19 കോടി രൂപയാണ് ഈ പുത്തന്‍ റേഞ്ച് റോവറിന്റെ ഷോറൂം വില. 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്റെ കരുത്താണ് ഈ എസ്യുവിക്കുള്ളത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. ഭാരം കുറഞ്ഞ, പുതിയ, പൂര്‍ണ അലുമിനിയം ആര്‍ക്കിടെക്ചറാണ് വാഹനത്തിനുള്ളത്. മുന്നിലെ ബംപര്‍ ഡിസൈനില്‍ മാറ്റം വന്നിട്ടു

രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

Image
ന്യൂഡൽഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കോവിഡ് വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ജൂൺ അവസാനവും ജൂലൈ ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലൻസ് പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 79 ശതമാനം ആന്റിബോഡികളുമായി മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. 44.4 ശതമാനവുമായി കേരളം ഏറ്റവും പിന്നിലാണ്. അസമിൽ 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസി‌എം‌ആർ നടത്തിയ ദേശീയ സെറോ സർവേയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെയാണ് പുറത്ത് വിട്ടത്. ദേശീയ തലത്തിൽ കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ഐസി‌എം‌ആർ ദേശീയ സെറോ സർവേ നടത്തിയത്. ഐ‌സി‌എം‌ആറുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തമായി പഠനങ്ങൾ നടത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. രാജസ്ഥാനിൽ 76.2 ശതമാനം, ബീഹാറിൽ 75.9 ശതമാനം, ഗുജറാത്തിൽ 75.3 ശതമാനം, ഛത്തീസ്ഗഡിൽ 74.6 ശതമാനം, ഉത്തരാഖണ്ഡിൽ 73.1 ശതമാനം, ഉത്തർപ്രദേശിൽ 71 ശതമാനം, ആന്ധ്രയിൽ 70.2 ശതമ

ട്വിറ്ററിലെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി: ഫോളോവേഴ്‌സ് ഏഴ് കോടി പിന്നിട്ടു

Image
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ അദ്ദേഹം ഏഴ് കോടി പിന്നിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാക്കളിലൊരാൾ കൂടിയാണ് പ്രധാനമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. 2009ലായിരുന്നു ഇത്. 2010 ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. 2011ൽ ഇത് നാലുലക്ഷമായി ഉയർന്നു. 2020ൽ അത് 60 ദശലക്ഷം പിന്നിട്ടിരുന്നു. രാഷ്‌ട്രീയപരമായ നിലപാടുകൾ വ്യക്തമാക്കി അക്കൗണ്ടിൽ സജീവമായി കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ് പ്രധാനമന്ത്രി. സ്വച്ഛ് ഭാരത്, സ്ത്രീ സുരക്ഷ, ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കൽ തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രധാനമന്ത്രി നിരന്തരമായി സംവദിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ, പുതിയ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, സർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രചരിപ്പിക്കുക, കൊ

കോവിഡ് പ്രതിരോധശേഷി: 'സിറോ പോസിറ്റീവ്' ആയവർ ഏറ്റവും കുറവ് കേരളത്തിൽ

Image
ന്യൂഡൽഹി: രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനത്തിലും കൊറൊണ വൈറസിന്റെ ആന്റിബോഡി വികസിച്ചതായി കണ്ടെത്തി. വാക്സിൻവഴിയോ രോഗംവന്നതുമൂലമോ ആണ് ഇവർ കോവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത്

ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണം: നിർണായക കണ്ടെത്തൽ, അന്വേഷണം അവസാനിപ്പിച്ചു

Image
കൊച്ചി: കൊട്ടാരക്കര ദമ്പതികള്‍ക്കെതിരായ സെെബർ ആക്രമണത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് പോലീസ്. തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുല്‍ത്താന നല്‍കിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണവും വധഭീഷണയും ഉണ്ടായെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഐഷ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. എന്നാൽ അന്വേഷണത്തിൽ ദമ്പതികള്‍ക്ക് വന്ന ഫോൺകോളുകളും ഐഷയുമായി യാതൊരു ബന്ധവും ഇല്ലെന്ന് പോലീസ് അറിയിച്ചു. ഇതോടെ പരാതിയില്‍ അന്വേഷണം അവസാനിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥർ ഐഷാ സുൽത്താനെയെ അറിയിച്ചു. പൊതുജനശ്രദ്ധ നേടാനാണ് ഇത്തരമൊരു ആരോപണം ദമ്പതികള്‍ ഉയര്‍ത്തിയതെന്നായിരുന്നു ഐഷയുടെ ആരോപണം. അതല്ലെങ്കില്‍ ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇതെന്നും ഐഷ സുല്‍ത്താന പരാതിയില്‍ ഉന്നയിച്ചിരുന്നു. റിപ്പബ്ലിക് വേള്‍ഡ് ചാനലിലൂടെയായിരുന്നു ഒരു

പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം ജോലി : 3,841 കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലേക്ക് മടങ്ങി, 30000 പേർ ഉടൻ വരും

Image
ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കൂടുതൽ സുരക്ഷിതരായതിനാൽ 3,841 കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി കശ്മീരിലേക്ക് മടങ്ങിയെത്തി. ഇവർ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം അവിടെ ജോലി ഏറ്റെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 1,997 പേർ 2021 ഏപ്രിലിൽ ഇതേ പാക്കേജിന് കീഴിലുള്ള ജോലികൾക്കായി, താഴ്വരയിലേക്ക് എത്തി. ജമ്മു കശ്മീരിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കേജിന് കീഴിൽ 30,000 കാശ്മീരി പണ്ഡിറ്റുകൾ 2021 ജനുവരിയിൽ അനുവദിച്ച രണ്ടായിരത്തോളം സർക്കാർ ജോലികൾക്കായി ഇതുവരെ അപേക്ഷ നൽകിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിലേക്ക് മടങ്ങിവരുന്നതിനായി വേണ്ട സജീവ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് അറിയുന്നത്. ഏറ്റവും പുതിയ നീക്കത്തിൽ, സിൻഹയുടെ മാർഗനിർദേശപ്രകാരം ജമ്മു കശ്മീർ ഭരണകൂടം 5 ജില്ലകളിലായി 278 കനാൽ ഭൂമി പണ്ഡിറ്റുകൾക്ക് കൈമാറ്റം ചെയ്യാൻ അംഗീകാരം നൽകി. കൂടാതെ ഇവിടെ ഇവർക്ക് താമസത്തിനായി 2600 ഫ്ലാറ്റുകളും പണിയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത

മീരഭായി ചാനുവിനെ അനുകരിച്ച കുഞ്ഞ് ആരാധികയെ കണ്ടെത്തി

Image
ചെന്നെ: ടോക്ക്യോ ഒളിമ്പിക്‌സിൽ മീര ഭായി ചാനുവിന്റെ മെഡൽ നേട്ടത്തിന് പിന്നാലെ ഒരു കുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചാനുവിനെ അനുകരിക്കുന്ന കുട്ടിയുടേതായിരുന്നു വീഡിയോ. മീരഭായി ചാനുതന്നെ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. ആരാണ് ഈ കുട്ടിയെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ. തമിഴ്‌നാട്ടിലെ ധർമ്മപുരി സ്വദേശിയായ ഹദ്‌വിദയാണ് ചാനുവിനെ അനുകരിച്ചത്. മൂന്ന് വയസ്സാണ് ഹദ്‌വിദയ്‌ക്ക്. അമ്മയ്‌ക്കൊപ്പം ഒളിമ്പിക്‌സ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു. കോമൺ വെൽത്ത് ഗെയിമിൽ ഭാരോദ്വഹനത്തിൽ സ്വർണ്ണമെഡൽ നേടിയ തമിഴ്‌നാട്ടുകാരൻ സതീഷ് ശിവലിംഗം പങ്കുവെച്ച വീഡിയോയാണ് ചാനു ഷെയർ ചെയ്തത്. മകളാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്തതോടെയാണ് സതീഷ് തന്നെ കുട്ടിയെ കണ്ടെത്തിയത്. വീഡിയോകോൾ ചെയ്യുകയും സംസാരിക്കുകയും ചെയ്തു. ടോക്ക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ അഭിമാനതാരമാണ് മീര ഭായി ചാനു. സ്ത്രീകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് വെള്ളി നേടിയത്. ചാനുവിന്റെ മെഡൽ നേട്ടം രാജ്യത്തൊട്ടാകെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് കുട്ടി ആരാധികയുടേയും വീഡിയോ വൈറലായത്. https://twitter.com/mir

ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം; ബോക്‌സിംഗില്‍ ക്വാര്‍ട്ടറില്‍, അമ്പെയ്ത്തില്‍ പ്രീ ക്വാര്‍ട്ടറില്‍

Image
ടോക്യോ | ഒളിമ്പിക്‌സ് അമ്പെയ്ത്തിലും ബോക്‌സിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ബോക്‌സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അമ്പെയ്ത്തില്‍ അതനു ദാസ് അവസാന പതിനാറില്‍ ഇടം നേടി. ജമൈക്കന്‍ താരത്തെ 4-1ന് തോല്‍പ്പിച്ചാണ് സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. രണ്ട് തവണ ഒളിമ്പിക്‌സ് ചാമ്പ്യനായ ഒ ജിന്‍ ഹ്യെകിനെ 6-5 എന്ന സ്‌കോറിനാണ് അതനു തോല്‍പ്പിച്ചത്.

ഖത്തർ യാത്രക്കാർ എല്ലാ രേഖകളും കരുതണം, ഇല്ലെങ്കിൽ മടങ്ങേണ്ടിവന്നേക്കാം...

Image
ദോഹ ∙ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ച ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ അറിയേണ്ട കാര്യങ്ങളേറെ.... GULF US EUROPE OTHER COUNTRIES COLUMNS MY CREATIVES INDEPTH HOME GLOBAL MALAYALI GULF ... Read more at: https://www.daily53online.com/global-malayali/gulf/2021/07/24/documents-required-for-qatar-travel.html

മധ്യേഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദോഹ

Image
ദോഹ: കോവിഡ്​ കാലത്ത്​ ജി.സി.സിയിലെയും മറ്റും വിമാനത്താവളങ്ങൾ അടഞ്ഞും തിരക്കൊഴിഞ്ഞും കിടന്നപ്പോൾ യാത്രക്കാരെ ​ഇരുകൈയും നീട്ടി സ്വാഗതം ചെയ്​ത ഖത്തറിന്​ മറ്റൊരംഗീകാരം കൂടി. കോവിഡ്​ വ്യാപനത്തിനിടയിലും കാര്യക്ഷമമായ സുരക്ഷാ സംവിധാന​ങ്ങൾ ഒരുക്കിയും ആരോഗ്യ രക്ഷ മാർഗങ്ങൾ മെച്ചപ്പെടുത്തിയും ​യാത്രക്ക്​ അവസരമൊരുക്കിയ ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളം മധ്യേഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി. ട്രാവൽ അനലിറ്റിക്​സ്​ സ്ഥാപനമായ ഫോർവേഡ്​ കീസിൻെറ റിപ്പോർട്ടി​ലാണ്​ ഹമദിനെ മേഖലയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി തെരഞ്ഞെടുത്തത്​. കോവിഡ്​ സുരക്ഷ സംവിധാനങ്ങൾ പാലിച്ചും, ഏറ്റവും നൂതന സാ​ങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും യാത്ര എളുപ്പമാക്കിയതുകൂടി പരിഗണിച്ചാണ്​ ദോഹ ഏറ്റവും തിരക്കേറിയ വ്യോമ താവളമായി മാറിയത്​. ദുബൈയുടെ പേരിലുണ്ടായിരുന്ന റെക്കോഡ്​ മറികടന്നാണ്​ ഹമദ്​ വിമാനത്താവളം തിരക്കേറിയ കേന്ദ്രമായി മാറിയത്​. 2021 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കുപ്രകാരം, ദുബൈയെക്കാൾ യാത്രക്കാര​ുടെ എണ്ണം 18 ശതമാനം ദോഹ വഴി വർധിച്ചു. നിലവിലെ ബുക്കിങ്​ ​റേറ്റ്​ പ്രകാരം അടുത്ത ആറു മാസത്ത

ഖത്തറിൽ വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്ക് ക്വാറൻീൻ​?വെള്ളിയാഴ്​ച ഓൺ അറൈവൽ ബുക്കിങ്ങിന്​ ശ്രമിച്ചവർക്ക്​ ​10 ദിവസ ക്വാറൻറീൻ ബുക്കിങ്ങിന്​ നിർദേശം ലഭിച്ചു

Image
ദോഹ: പുതിയ യാത്രാ നയം പ്രാബല്യത്തിൽ വന്ന്​ 10 ദിവസം പിന്നിട്ടതിനു പിന്നാലെ യാത്രക്കാർ ഏറിയതോടെ പുതിയ ഭേദഗതികളും അധികൃതർ നടപ്പാക്കുന്നു. ഓൺ അറൈവൽ വിസയിലെത്തുന്നവർ 5000 റിയാലോ, തത്തുല്ല്യമായ തുക​ അക്കൗണ്ടിലോ സൂക്ഷിച്ചില്ലെന്നതിൻെറ പേരിൽ വ്യാഴാഴ്​ച 17 മലയാളികളെ നാട്ടിലേക്ക്​ മടക്കിയതിനു പിന്നാലെ പുതിയ പരിഷ്​കാരവും നടപ്പിൽ വരുന്നതായി സൂചന. ഖത്തറിലെത്തുന്ന വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുന്നതായാണ്​ റിപ്പോർട്ട്​. പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്ന് മറുപടി ലഭിച്ചു. ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകളിലും ഓണ്‍ അറൈവല്‍ വഴിയും ഖത്തറിലേക്കെത്തുന്നവർക്കാണ്​ ഇത്തരത്തില അറിയിപ്പ്​ ലഭിക്കുന്നത്​. ഇതോടെ രണ്ട്​ വിഭാഗങ്ങളിലായെത്തുന്ന സന്ദർശകർക്ക്​ പത്ത് ദിവസ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാവും. ഖത്തർ അംഗീകൃത കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസും എടുത്ത്​, 14 ദിവസം പിന്നിട്ട യാത്രക്കാർക്ക്​ ക്വാറൻറീൻ ആവശ്യമില്ല എന്നാണ്​ നിലവിലെ ചട്ടം

ബഹിരാകാശയാത്ര വിജയകരം; തിരിച്ചെത്തിയതിനു പിന്നാലെ 750 കോടി രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് ബെസോസ്‌

Image
അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതര പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിക്കാൻ മനുഷ്യസമൂഹത്തിന് നേതൃത്വവും കരുത്തും പകരുന്ന വ്യക്തിത്വങ്ങൾക്ക് 'കറേജ് ആൻഡ് സിവിലിറ്റി' അവാർഡ് (Courage and Civility Award) പ്രഖ്യാപിച്ച് ജെഫ് ബെസോസ്. തന്റെ ബഹിരാകാശ യാത്രയുടെ വിജയകരമായ പൂർത്തീകരണത്തെ രേഖപ്പെടുത്താനാണ് 100 മില്യൺ ഡോളറിന്റെ (ഏകദേശം 750 കോടി രൂപ) പുരസ്കാരം. ബ്ലൂ ഒറിജിൻ കമ്പനിയുടെ വിജയകരമായ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബെസോസ് പുരസ്കാരം പ്രഖ്യാപിച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ വാൻ ജോൺസും സെലിബ്രിറ്റി ഷെഫ് ജോസ് ആൻഡ്രെസുമാണ് ആദ്യ പുരസ്കാര ജേതാക്കൾ. ഇരുവർക്കും 100 മില്യൺ ഡോളർ വീതം നൽകും. വാൻ ജോൺസിനും ജോസ് ആൻഡ്രെസിനും തങ്ങളുടെ സമ്മാനത്തുക ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്യാമെന്നും ബെസോസ് വ്യക്തമാക്കി. ഒരു സന്നദ്ധ സംഘടനയ്ക്കോ അല്ലെങ്കിൽ പലർക്കുമായി അവാർഡ് തുക വീതിച്ച് നൽകുകയോ ചെയ്യാമെന്ന് ബെസോസ് അറിയിച്ചു. വരുംകാലത്തും കറേജ് ആൻഡ് സിവിലിറ്റി അവാർഡ് നൽകുന്നത് തുടരുമെന്നും ബെസോസ് കൂട്ടിച്ചേർത്തു. ജൂലായ് പതിനൊന്നിന് റിച്ചാർഡ് ബ്രാൻസൻ നടത്തിയ ബഹിരാകാശ യ

സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു; സന്തോഷ് ജോർജ് കുളങ്ങര പാര്‍ട്ട് ടൈം വിദഗ്ധ അംഗം

Image
ആസൂത്രണ ബോർഡിലെ ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. പാർട് ടൈം വിദഗ്ദ അംഗമായി സന്തോഷ് ജോർജ് കുളങ്ങരയെ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും പ്രൊഫ. വി. കെ രാമചന്ദ്രന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആസൂത്രണ ബോർഡിലെ ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു. പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളാണ്. പാര്‍ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്‍.രാമകുമാര്‍, വി നമശിവായം, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂ

പല രാജ്യങ്ങൾ താണ്ടി യുഎഇയിലെത്തുന്ന പ്രവാസികൾക്ക് പറയാൻ അനുഭവങ്ങളേറെ

Image
ദുബായ്∙ കോവിഡിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീണ്ടതോടെ പല രാജ്യങ്ങൾ താണ്ടി യുഎഇയിലേക്ക് എത്തിയ മലയാളികൾക്കു പറയാൻ അനുഭവങ്ങളേറെ. ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റ് വഴി കഴിഞ്ഞദിവസങ്ങളിൽ എത്തിയവർക്ക് ചുറ്റിവളഞ്ഞുള്ള യാത്രയ്ക്കിടയിലും നല്ല ഓർമകൾ ലഭിച്ചതിന്റെ സന്തോഷമാണ്.  താഷ്‌കന്റിലെ 16 ദിവസം മികച്ചതായിരുന്നെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവായി.  എത്തുന്നവർക്ക് തത്സമയ വീസ ലഭിക്കും. ഏഴാം ദിവസം മുതൽ നാട് ചുറ്റാൻ പോകുമ്പോഴുള്ള ചെലവ് സ്വയം വഹിക്കണം. എങ്കിലും ദുബായിലെ ജീവിതച്ചെലവ് വച്ച് ഇതു തീരെ കുറവാണെന്ന് ഇതുവഴി എത്തിയ പത്തനാപുരം കലവൂർ സ്വദേശിയും ദുബായിൽ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ വിഭാഗം ഉദ്യോഗസ്ഥനുമായ സിബി ജോൺ പറയുന്നു.നാട്ടിലെ ഒരു രൂപ ഉസ്ബെക്കിസ്ഥാനിലെ 142 സോം ആണ്.  ഒരു ഡോളർ ഏകദേശം 10,000 സോം. ഒരു ഡോളറിന് അവിടെ കാപ്പുച്ചീനോ ലഭിക്കും. ദുബായിൽ ഇതിന് ശരാശരി 10 ദിർഹം നൽകണം (ഏകദേശം മൂന്നു ഡോളർ).  ലാൽബഹാദൂർ ശാസ്ത്രി സ്മാരകം, 77ൽ നിർമിച്ച ഭൂഗർഭ മെട്രോ സ്റ്റേഷൻ, പുരാതന റോമൻ കത്തോലിക്കാ ദേവാലയം, എല്ലാ പഴവർ

കുഞ്ഞു ഇമ്രാന് ലഭിച്ച ചികിത്സ സഹായ സംഖ്യ തന്നവർക്ക് തന്നെ തിരിച്ച് കൊടുക്കണമെന്ന് ആഗ്രഹം': പിതാവ് ആരിഫ്

Image
ചൊവ്വാഴ്ച രാത്രി ആണ് ആറു മാസം പ്രായമുള്ള ഇമ്രാൻ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ നാല് മാസമായി ഇവിടെ വെൻ്റിലേറ്ററിൽ ആയിരുന്നു ഇമ്രാൻ. മലപ്പുറം: സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സ തുടങ്ങുന്നതിന് മുൻപേ ജീവൻ വെടിഞ്ഞ ഇമ്രാന്റെ ചികിത്സ സഹായ നിധിയിയിലേക്ക് ലഭിച്ചത് 16 കോടി 26 ലക്ഷത്തി 66482.46 രൂപ . ഇമ്രാന്റ അച്ഛൻ ആരിഫ് ആണ് കണക്കുകൾ വ്യക്തമാക്കിയത്. പണം നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ തുക തിരിച്ച് നൽകണം എന്ന് ആണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം എന്ന് ആരിഫ് പറഞ്ഞു. പക്ഷേ ഇക്കാര്യത്തിൽ ചികിത്സ സഹായ സമിതി യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും എന്നും ആരിഫ് പറഞ്ഞു. ആരിഫിൻ്റെ വാക്കുകൾ ഇങ്ങനെ, " ആദ്യമായി നന്ദി പറയുക ആണ്.. ഒരുപാട് ബുദ്ധിമുട്ടി ആളുകൾ ഒക്കെ സഹകരിച്ചു, നല്ലോരു സംഖ്യ അതായത് 16 കോടി 26 ലക്ഷത്തി 66482.46 രൂപ . ഇത്രയും ദിവസം അക്കൗണ്ടിൽ വന്ന പൈസ ആണ്. ഇനി എല്ലാവർക്കും അറിയാൻ ഉള്ളത് ഈ തുക എന്താണ് ചെയ്യുന്നത് എന്നാണ്.. ഇമ്രാൻ പോയല്ലോ.. അത് എന്താണ് ചെയ്യേണ്ടത് എന്നതിൽ എൻ്റെ വ്യക്തിപരമായ അഭിപ്രായം , അത് തുക വന്ന അക്കൗണ്ടുകളിലേക്ക് തിരി

ബെസോസും ബ്രാൻസനും മാത്രമല്ല, ബഹിരാകാശത്തേക്ക് ഇനി നമ്മുടെ സന്തോഷ് കുളങ്ങരയും; ആ യാത്ര എന്ന്?

Image
ലോകത്തിലെ ആദ്യ ബഹിരാകാശ ടൂറിസ്റ്റുകളായി മാറിയിരിക്കുന്നതു രണ്ടു കോടീശ്വരന്മാരാണ്–ഒരാൾ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ജെഫ് ബെസോസ്, രണ്ടാമത്തെയാൾ ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൻ. പ്രതിവർഷം 300 കോടി ഡോളറിലേറെ ഇടപാടു നടക്കുന്ന മേഖലയായി ബഹിരാകാശ ടൂറിസം ഒരു ദശാബ്ദത്തിനകം മാറുമെന്നാണ് നിരീക്ഷകർ പറയുന്നത്. ശതകോടീശ്വരന്മാർക്കു മാത്രം സാധ്യമായതാണോ ബഹിരാകാശ യാത്രയെന്ന സ്വപ്നം?  അല്ലെന്ന് ഉറപ്പിച്ചു പറയാൻ കേരളത്തിൽ ഒരാളുണ്ട്. സ്പേസ് ടൂറിസം എന്ന ചൂടൻ വിഷയവുമായി ബന്ധപ്പെട്ട് അഭിമാനത്തോടെ എല്ലാ മലയാളികൾക്കും ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നൊരാൾ–സന്തോഷ് ജോർജ് കുളങ്ങര. ആരും കൊതിച്ചുപോകുന്ന യാത്രാജീവിതം സ്വന്തമാക്കിയ ലോകസഞ്ചാരി. വൻകരകൾ താണ്ടിയുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് തല്‍ക്കാലം ഒരു ‘ബ്രേക്ക്’. ഇനി നീലാകാശത്തിനുമപ്പുറത്തേക്കാണ് അദ്ദേഹത്തിന്റെ യാത്ര.  സന്തോഷിന്റെ ക്യാമറക്കണ്ണുകളിലൂടെ വൈകാതെതന്നെ ബഹിരാകാശം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു മലയാളികളും. ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചും കേരള ടൂറിസത്തെക്കുറിച്ചും അദ്ദേഹം ‘മനോരമ ഓൺലൈനി’നോടു മനസ്സു തുറക്കുന്നു... ∙ ഇന്ത്യയിൽനി

ഈ ആട് ചില്ലറക്കാരനല്ല! ലേല വില ഒരു കോടി രൂപ, ആവശ്യക്കാരേറാൻ ഒരു കാരണമുണ്ട്

Image
ഒരു ആടിന് എത്ര രൂപ കിട്ടും? ഒരു കോടി രൂപയുടെ അട് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പെരുന്നാളോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ഒരു ആടിന്റെ ലേല വില ഒരു കോടി രൂപയാണ്. 'ടൈഗർ' എന്ന പേരുള്ള ഈ മുട്ടനാടിനെ 51 ലക്ഷം രൂപവരെ നൽകി സ്വന്തമാക്കാൻ തയ്യാറായവരുമുണ്ട്. ഇത്രയും കാശ് മുടക്കി ഒരു അടിനെ സ്വന്തമാക്കാൻ ഇവർക്കൊക്കെ വട്ടുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ. ആടിന് ആവശ്യക്കാരേറാൻ ഒരു കാരണമുണ്ട്. ജനനം മുതലുള്ള എല്ലാ കാര്യങ്ങളും ആടിന്റെ ശരീരത്തിൽ 'അള്ളാ' എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ആടിന്റെ വലത് ചെവിയ്ക്ക് താഴെ അറബി ചിഹ്നത്തിൽ ആമീൻ എന്ന് എഴുതിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആരോഗ്യമുള്ള ഈ ആടിനെ കൈകാര്യം ചെയ്യാൻ രണ്ടുപേർ വേണമെന്നാണ് ഉടമ പറയുന്നത്. മദ്ധ്യപ്രദേശിലെ മന്ദ്‌സൗറിലെ ഒരു ആടിന് 11 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. ആടിന്റെ ശരീരത്തിന്റെ ഒരു വശത്ത് 'അള്ളാ' എന്നും മറുവശത്ത് മറുവശത്ത് 'അഹമ്മദ്' എന്ന് എഴുതിയിരിക്കുന്നുവെന്നാണ് ഉടമയുടെ അവകാശവാദം.

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആശങ്കയായി പുതിയ വാര്‍ത്ത; ഉപയോക്താക്കള്‍ ചെയ്യേണ്ടത്

Image
ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് വലിയ ഷോക്ക്!. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവേയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പിന് പകരമായ മെസേജിങ് ആപ്ലിക്കേഷന് വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടത്രേ. ഉപയോക്താക്കള്‍ക്ക് വ്യക്തിഗത ചാറ്റുകള്‍ക്കായി നല്‍കുന്ന ഓപ്റ്റ് ഇന്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് പ്രശ്‌നക്കാരന്‍. ഇതിലാണ് വലിയ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.Asianet News Malayalam☰ WHAT'S NEW ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആശങ്കയായി പുതിയ വാര്‍ത്ത; ഉപയോക്താക്കള്‍ ചെയ്യേണ്ടത് By Web TeamFirst Published Jul 20, 2021, 4:07 PM IST HIGHLIGHTS . ഉപയോക്താക്കള്‍ക്ക് വ്യക്തിഗത ചാറ്റുകള്‍ക്കായി നല്‍കുന്ന ഓപ്റ്റ് ഇന്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് പ്രശ്‌നക്കാരന്‍. ഇതിലാണ് വലിയ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.   Bug in Telegram chats revealed; users must do this now Get Notification Alerts Allow ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് വലിയ ഷോക്ക്!. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവേയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പിന് പകരമായ മെസേജിങ് ആപ്ലി

വാക്​സിനില്ലാത്തവർക്ക്​ വാക്​സിനായി ഖത്തർ

Image
വാക്​സിനില്ലാത്തവർക്ക്​ വാക്​സിനായി ഖത്തർ കോവിഡ്​ വാക്​സിൻ ലഭ്യമല്ലാത്ത രാജ്യങ്ങളിലെ അത്​ലറ്റുകൾക്ക്​ വാക്​സിനേഷൻ പൂർത്തിയാക്കി ഖത്തർ ഒളിമ്പിക്​ കമ്മിറ്റി ദോഹ: ലോകരാജ്യങ്ങളിലേക്ക്​ ഖത്തർ നീട്ടുന്ന കാരുണ്യത്തിൻെറ കരങ്ങൾക്ക്​​ അറ്റമില്ല. കോവിഡ്​ കാലത്ത്​ ദരിദ്ര രാജ്യങ്ങൾക്ക്​ മരുന്നും വാക്​സിനും ഭക്ഷണവും ആശുപത്രി സംവിധാനങ്ങളും കൊണ്ട്​ രക്ഷകരാവുന്ന ഖത്തർ, ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്​സിന്​ പുറപ്പെടുന്ന അത്​ലറ്റുകൾക്ക്​ തങ്ങളുടെ ചിറകുകൾ വിരിച്ചിരിക്കുന്നു. സ്വന്തം രാജ്യങ്ങളിൽ കോവിഡ്​ വാക്​സിൻ ലഭ്യമല്ലാത്തത്​ കാരണം ഒളിമ്പിക്​സ്​ പങ്കാളിത്തം ഭീഷണിയിലായ അത്​ലറ്റുക​ൾക്കും നാട്ടിൽനിന്ന്​ നേരത്തേ പുറപ്പെട്ടതു കാരണം വാക്​സിൽ ലഭ്യമല്ലാത്തവർക്കും ​ പ്രതിരോധ മരുന്നുകൾ നൽകിയാണ്​ ഖത്തർ ഒളിമ്പിക്​ കമ്മിറ്റി ഇക്കുറി ഞെട്ടിച്ചത്​. രാജ്യാന്തര ഒളിമ്പിക്​ കമ്മിറ്റിയുമായി (ഐ.ഒ.സി) സഹകരിച്ച്, റുവാണ്ടയിലും ഖത്തറിലുമായാണ്​ വാക്​സിനേഷൻ സെൻററുകൾ ആരംഭിച്ചത്​. ഒളിമ്പിക്​സിനും പാരാലിമ്പിക്​സിനുമുള്ള വിവിധ രാജ്യങ്ങളിലെ അത്​ലറ്റുകൾ ഇവിടങ്ങളിലെ സെൻററുകളിൽ നിന്നും രണ്ട്​ ഡോസും സ്വീകരിച്ചു കഴിഞ്ഞു. ല

ബാറ്ററി കൊമ്പൻ ; ഇതാ 8500എംഎഎച് ബാറ്ററിയിൽ ഫോൺ പുറത്തിറക്കി

Image
HIGHLIGHTS ബാറ്ററി തരംഗത്തിൽ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി Doogee S97 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ബാറ്ററി തരംഗത്തിൽ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Doogee S97 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8500 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.39 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ നോക്കുകയാണെങ്കിൽ MediaTek Helio G95 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് . കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മ

തുടക്കശമ്പളം 50000നു മുകളിൽ വരുന്ന സർക്കാർ ജോലികൾ

*തുടക്കശമ്പളം 50000നു മുകളിൽ വരുന്ന സർക്കാർ ജോലികൾക്കായി കഠിനമായി പരിശ്രമിക്കാൻ നിങ്ങൾ തയ്യാറാണോ?* സൗജന്യ ഭക്ഷണ-താമസ സൗകര്യങ്ങളോടെ ഐഫർ ഒരുക്കുന്ന *IFER NEST* ഫെല്ലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം... ഇൻകം ടാക്സ് ഇൻസ്പെക്ടർ,  CBI സബ് ഇൻസ്‌പെക്ടർ , IB സബ് ഇൻസ്‌പെക്ടർ  NIA സബ് ഇൻസ്‌പെക്ടർ, സെൻട്രൽ എക്‌സൈസ് ഓഫീസർ ,  CAG ഓഡിറ്റർ,  റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,  എസ്. ഐ (CRPF, BSF, ITBP, CISF, Delhi Police etc.),  സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്,  അസിസ്റ്റൻ്റ് അക്കൗണ്ട് ഓഫീസർ,  യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ്  എസ്.ഐ , എക്‌സൈസ് ഇൻസ്പെക്ടർ തുടങ്ങി വിവിധ പോസ്റ്റുകൾ ലക്ഷ്യമിട്ട് പഠിച്ചു തുടങ്ങാം. ചിട്ടയായ പഠനത്തിലൂടെ രാജ്യത്തിൻ്റെ ഭാഗദേയം നിർണ്ണയിക്കാൻ സമാനമനസ്കരോടൊത്ത് പരിശീലനത്തിനുള്ള സുവർണ്ണാവസരം ഇപ്പോഴാണ്.  ❇️ *പ്രവേശനം* ❇️ ⭕സെലക്ഷൻ ടെസ്റ്റിലൂടെയാണ് അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്നത്. ⭕ ഡിഗ്രി പൂർത്തിയാക്കിയ 21-26 വയസ്സ് ഗ്രൂപ്പിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ( *Gents Only* ) ⭕SSC - PSC ഡിഗ്രീ ലെവൽ പരീക്ഷകൾ എഴുതിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. ⭕ ജാമിഅത്തുൽ ഹിന്ദ് അംഗീകൃത

കാത്തിരുന്ന വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് എത്തി ;ഒരേ സമയം 4 ഡിവൈസിൽ

Image
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത് .നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം . 1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക 2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്‌ഷനുകൾ കാണുവാൻ സാധിക്കും 3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം 4.നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക 5.ക്ലിക്ക് ചെയ്യുമ

1 മിനിറ്റുകൊണ്ട് $77 മില്യൺ സെയിൽ !! തൂത്തുവാരി ഹോണർ 50 സീരിയസ്സ്

Image
ഹോണറിന്റെ കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു ഹോണർ  Honor 50,Honor 50 Pro,Honor 50 SE സീരിയസ്സുകൾ .എന്നാൽ ഇപ്പോൾ ഈ ഫോണുകൾ ലോക വിപണിയിൽ കരുത്തുകാട്ടിയിരിക്കുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Honor 50,Honor 50 Pro,Honor 50 SE സീരിയസ്സുകൾ 1 മിനുട്ട് കൊണ്ട് ഏകദേശം $77 മില്യൺ (NY 500 million )സെയിലുകളാണ് നടത്തിയിരിക്കുന്നത് എന്നാണ് . Honor 50 Pro സ്മാർട്ട് ഫോണുകൾ  ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.72  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2,676x1,236 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് കാഴ്ചവെക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ +

ഖത്തർ യാത്രാ നയത്തിൽ ഭേദഗതി; ​വിസയുള്ളവർക്ക്​ പ്രീ രജിസ്​ട്രേഷൻ നിർബന്ധമില്ല; സന്ദർശക വിസക്കാർക്ക്​ നിർബന്ധം

Image
ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക്​ ആശ്വാസമായി യാത്രാ നിബന്ധനകളിൽ ഇളവുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. ഖത്തറിലേക്ക്​ മടങ്ങിയെത്തുന്ന എല്ലാവരും 'ഇഹ്​തിറാസ്​' വെബ്​സൈറ്റ്​ വഴി പ്രീ രജിസ്​റ്റർ ചെയ്​ത്​ മാത്രമേ വരാൻ പാടുള്ളൂ എന്ന നിബന്ധനയാണ്​ ഒഴിവാക്കിയത്​. ഖത്തർ പൗരന്മാർക്കും, വിസയുള്ള വിദേശികൾക്കും ഇനി മടങ്ങിയെത്തു​േമ്പാൾ പ്രീ രജിസ്​ട്രേഷൻ നിർബന്ധമില്ല. എന്നാൽ, ഫാമിലി വിസിറ്റ്​ വിസ ഉൾപ്പെടെയുള്ള സന്ദർശക വിസയിലെത്തുന്നവർക്ക്​ പ്രീ രജിസ്​റ്റർ ചെയ്​ത്​, ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി പത്രം ലഭിച്ചാലേ വിമാനത്തിൽ കയറാൻ കഴിയൂ. വിസിറ്റേഴ്‌സ് വിസയിൽ ഖത്തറിലെത്തുന്നവർക്ക് വിമാനം ഖത്തറിൽ എത്തുന്നതിന്​ 72 മുതൽ 12 മണിക്കൂർ വരെ സമയത്തിനുള്ളിൽ മുൻകൂർ റെജിസ്ട്രേഷൻ നിർബന്ധമായി തന്നെ തുടരും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. നേരത്തെ, ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും മുൻകൂർ റെജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു.

എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്

Image
സ്വന്തം ലേഖകൻ: 021ലെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം ഖത്തര്‍ എയര്‍വെയ്‌സിന്. ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ആസ്ത്രേലിയയിലെ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക. എയര്‍ ന്യൂസിലാന്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തര്‍ എര്‍വെയ്‌സ് ഒന്നാമതെത്തിയത്. ഏവിയേഷന്‍ സുരക്ഷയില്‍ ഏഴ് സ്റ്റാര്‍ റേറ്റിംഗും യാത്രാ സൗകര്യങ്ങളിലെ മികവും പുലര്‍ത്തുന്ന വിമാന കമ്പനികളെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിക്കുക. ആഗോള വ്യാമയാന രംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ട കൊവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ എയര്‍വെയ്‌സിനെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം നേടിക്കൊടുത്തതെന്ന് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോം പ്രസ്താവനയില്‍ വ്യക്തമാക്കി. കാബിന്‍ സജ്ജീകരണത്തിലെ പുതുമകള്‍, യാത്രാസേവനത്തിലെ മികവുകള്‍ എന്നിവയ്ക്ക് പുറമെ കോവിഡ് കാലത്തെ സുരക്ഷാനടപടികളും സര്‍വീസും ഖത്തര്

രാജ്യത്ത് പെട്രോൾ - ഡീസൽ വില ഉടൻ കുറയും, കാരണം ഇത്

Image
ന്യൂഡൽഹി: രാജ്യത്തെ പെട്രാൾ - ഡീസൽ വില ഉടൻ കുറയാൻ സാദ്ധ്യത. ഇന്ധന ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്ക് പ്ളസ് ഉത്പാദനതോത് കൂട്ടാൻ തീരുമാനിച്ചതോടെയാണ് പെട്രോൾ - ഡീസൽ വില കുറയാൻ സാദ്ധ്യത തെളിയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിനനുസരിച്ചുള്ള ഇന്ധന ഉത്പാദനം നടക്കാത്തതിനാൽ അന്താരാഷ്ട്ര മാർക്കറ്റിൽ പെട്രോൾ - ഡീസൽ വില ഉയർന്നു തന്നെ നിൽക്കുകയാണ്. ഒപെക്ക് രാഷ്ട്രങ്ങളോടൊപ്പം റഷ്യയും കൂടി ചേർന്നതാണ് ഒപെക്ക് പ്ളസ് സംഘടന. ആഗസ്റ്റ് മുതൽ ഡിസംബർ വരെ 400,000 ബാരൽ അധികമായി ഉത്പാദിപ്പിക്കാനാണ് ഒപെക്ക് തീരുമാനിച്ചിരിക്കുന്നത്. ഈ വർദ്ധനവ് നിലവിൽ വരുന്നതോടെ പ്രതിദിനം 20 ലക്ഷം ബാരലുകളുടെ ഉത്പാദനം നടക്കും. ഇന്ത്യക്ക് ഒരു ദിവസം ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ 44 ശതമാനം ആണിത്. ഇതുകൂടാതെ ഇന്ത്യ ഇന്ധനം വാങ്ങിക്കുന്ന യു എ ഇ, ഇറാക്ക്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങളുടെ നിലവിലെ ക്വാട്ട വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും പരോക്ഷമായി ഇന്ത്യക്ക് ഗുണകരമായി തീരും. പുതിയ പാർലമെന്റ് സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ പെട്രോൾ വില വർദ്ധന ഇരു സഭകളിലും കത്തികയറുമെന്നത് ഉറപ്പാണ്. ഇന്ധന

ഹമദ് വിമാനത്താവളത്തിൽ ‘ഫാൽക്കൺ കാഴ്ച’

Image
ദോഹ∙ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കാഴ്ചവിരുന്നൊരുക്കി 'ഫാൽക്കൺ' ശിൽപം. ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാൽക്കണിന്റെ ഭീമൻ ശിൽപം നിർമിച്ചത് ആർട്ടിസ്റ്റ് ടോം ക്ലാസെൻ ആണ്. സ്വർണ നിറത്തിൽ നിർമിച്ച ശിൽപം വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന്റെ അരികിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ചിത്രങ്ങൾ സഹിതം പുതിയ കലാസൃഷ്ടി സ്ഥാപിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിമാനത്താവളത്തിലുടനീളം സ്വദേശി, വിദേശ കലാകാരന്മാരുടെ കലാസൃഷ്ടികൾ ധാരാളം സ്ഥാപിച്ചിട്ടുണ്ട്.  ഖത്തറിന്റെ ദേശീയ മൃഗമായ ഒറിക്‌സിന്റെ ഭീമൻ ശിൽപം വിമാനത്താവളത്തിനകത്തെ അറൈവൽ ഹാളിൽ കാണാം. പബ്ലിക് ആർട്ട് വിഭാഗത്തിലുൾപ്പെടുത്തിയാണ് മനോഹരമായ കലാസൃഷ്ടികൾ വിമാനത്താവളത്തിൽ ഇടം പിടിച്ചിരിക്കുന്നത്. English Summary : Stunning sculpture of Qatar's national bird unveiled at Hamad International Airport